11 വർഷത്തെ കാത്തിരിപ്പിന് വിട; പുനലൂർ^ചെ​േങ്കാട്ട പാതയിൽ ഇന്ന്​ ട്രെയി​നോടും

11 വർഷത്തെ കാത്തിരിപ്പിന് വിട; പുനലൂർ-ചെേങ്കാട്ട പാതയിൽ ഇന്ന് ട്രെയിനോടും കൊല്ലം: ഗേജ് മാറ്റം പൂർണമായ പുനലൂർ -ചെങ്കോട്ട െറയിൽപാതയിലൂടെ ആദ്യ ട്രെയിൻ ശനിയാഴ്ച സർവിസ് നടത്തും. 11 വർഷം നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അന്ത്യമാകുന്നത്. 30ന് വൈകീട്ട് 5.30ന് തമിഴ്നാട്ടിലെ താമ്പരത്തുനിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ 31ന് രാവിലെ ആറിന് ചെങ്കോട്ടയിൽ എത്തും. അവിടെനിന്ന് രാവിലെ 10.30ന് കൊല്ലത്ത് എത്തിച്ചേരും. ബ്രോഡ്ഗേജ് പാത നിർമാണം പൂർത്തിയായതോടെ കൊല്ലം- ചെങ്കോട്ട പാതയിൽ ആദ്യമായി മുഴുവൻ ദൂരവും സഞ്ചരിക്കുന്ന െട്രയിനിന് ചെങ്കോട്ടയിലും വിവിധ സ്റ്റേഷനുകളിലും സ്വീകരണം നൽകും. പാതയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിലിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗോഗെയിൻ നിർവഹിക്കും. ഉദ്ഘാടനശേഷം പാതയിലൂടെ സ്ഥിരമായി ട്രെയിൻ സർവിസ് ആരംഭിക്കും. ഇതോടെ കൊല്ലത്തി​െൻറ കിഴക്കൻ മേഖലയിലെ യാത്രപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകും. കൊല്ലത്തെ വ്യാപാരികൾ തമിഴ്നാടുമായി വ്യാപാരബന്ധം വർധിപ്പിക്കുന്നതുമൂലം കൊല്ലം, കൊട്ടാരക്കര, പുനലൂർ നഗരങ്ങളിലെ വ്യാപാരരംഗത്ത് ഉണർവ് ഉണ്ടാകും. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെയും തീർഥാടനകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാതയായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നു. എറണാകുളം -തിരുവനന്തപുരം സെക്ടറിലെ രാമേശ്വരം, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് സർവിസ് ആരംഭിക്കാൻ കഴിയും. പുനലൂർ- ഗുരുവായൂർ, പുനലൂർ- കന്യാകുമാരി, പുനലൂർ- മധുര, പുനലൂർ- പാലക്കാട് (പാലരുവി) എക്സ്പ്രസ് െട്രയിനുകൾ തമിഴ്നാട്ടിലേക്ക് നീട്ടാനും ഇതോടെ വഴിതുറക്കും. കൊല്ലം- ചെങ്കോട്ട മീറ്റർ ഗേജ് പാതയിൽ ഓടിക്കൊണ്ടിരുന്ന എല്ലാ െട്രയിൻ സർവിസുകളും സമയബന്ധിതമായി പുനഃസ്ഥാപിക്കുമെന്നാണ് അധികൃതർ പറയുന്നത്. മീറ്റർ ഗേജ് ആയിരുന്നപ്പോൾ ഉണ്ടായിരുന്ന കൊല്ലം- മധുര, കോയമ്പത്തൂർ, വേളാങ്കണ്ണി സർവിസുകൾ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് കരുതുന്നത്. കൊല്ലം- ചെന്നൈ എഗ്മൂർ, കൊല്ലം- നാഗർകോവിൽ എന്നിവയും പുനഃസ്ഥാപിക്കപ്പെടുമെന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.