ജില്ല സമ്മേളനം

തിരുവനന്തപുരം: കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്‌സൻസ് യൂനിയൻ തിരുവനന്തപുരം ജില്ല സമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. കവിയും സാഹിത്യകാരിയുമായ രാധാമണി പരമേശ്വരൻ, കാരുണ്യ പ്രവർത്തകൻ ഷാജഹാൻ കല്ലമ്പലം എന്നിവരെ ആദരിച്ചു. ജില്ല പ്രസിഡൻറ് എം. റഫീഖ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എം. വിൻസ​െൻറ്, ഉബൈദുല്ല എന്നിവർ സന്നിഹിതരായിരുന്നു. കരമന ജയൻ, മനു ഭരത്, വി. ബാലഗോപാൽ, വി.ജെ. ജോസഫ്, ഇ.ജി. മോഹനൻ, പട്ടം ശശിധരൻ, ഗോവിന്ദ് ആർ.തമ്പി, മംഗലാപുരം ഷാജി, ഡി.ടി. രാഗീഷ് രാജ, അബൂബക്കർ, അനീഷ് തകിടിയിൽ, അനിൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച സെമിനാറിൽ പി.സി. ജോർജ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ചിന്താ ജെറോം, വി. സെയ്ദ്, ഫിർദൗസ് കയാൽപ്പുറം എന്നിവർ സംസാരിച്ചു. രാവിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബാലരാമപുരം കൃഷ്ണൻകുട്ടി പതാക ഉയർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.