ഇന്ദ്രൻസിന് കലാഗ്രാമത്തി​െൻറ ആദരവ്

വെഞ്ഞാറമൂട്: മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറി​െൻറ പുരസ്കാരം നേടിയ ഇന്ദ്രൻസിന് പിരപ്പന്‍കോട് കലാഗ്രാമത്തിൽ ആദരവ് നല്‍കി. പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തി​െൻറ ഭാഗമായി ക്ഷേത്ര ഉപദേശകസമിതിയാണ് സ്വീകരണം സംഘടിപ്പിച്ചത്. നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയ യോഗത്തില്‍ ഉപദേശകസമിതി പ്രസിഡൻറ് ആര്‍. ജയകുമാര്‍ ഇന്ദ്രന്‍സിനെ പുരസ്‌കാരംനല്‍കി ആദരിച്ചു. നടിമാരായ പ്രവീണ, ചിപ്പി, നിർമാതാക്കളായ എം. രഞ്ജിത്ത്, ദിനേശ് പണിക്കർ, നടന്‍ അരിസ്റ്റോ സുരേഷ്, ജിത്ത് പിരപ്പന്‍കോട്, വിനോദ്, കിടിലം ഫിറോസ്‌, ആര്‍. അനില്‍, കൂരുപറമ്പില്‍ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.എസ്. സുനില്‍ സ്വാഗതവും എം. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.