പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു ^ഫ്രറ്റേണിറ്റി മൂവ്മെൻറ്

പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു -ഫ്രറ്റേണിറ്റി മൂവ്മ​െൻറ് തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന പരീക്ഷകളെയും നിയമനങ്ങളെയും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയരുന്നത് കമീഷ​െൻറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിനിടയാക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് നസ്രീന ഇല്യാസ്. ഹയര്‍സെക്കൻഡറി സ്‌കൂള്‍ ടീച്ചര്‍ ഇക്കണോമിക്‌സ് ജൂനിയര്‍, കെമിസ്ട്രി, കണക്ക് പരീക്ഷകളില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കണോമിക്‌സില്‍ സിലബസിന് പുറത്തുനിന്ന് അപ്രതീക്ഷിത ചോദ്യങ്ങള്‍ വന്നതായും ഇരുപതിലധികം ചോദ്യങ്ങള്‍ വെബ്‌സൈറ്റുകളില്‍നിന്ന് അതേപടി പകര്‍ത്തിയതായും പരാതിയുണ്ട്. നിലവിലെ എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റി​െൻറ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. 2015 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍നിന്ന് ആഗസ്റ്റ് മുതലാണ് നിയമനം ആരംഭിച്ചത്. മൂന്നു വര്‍ഷത്തെ പ്രയോജനം ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലഭിച്ചിട്ടില്ല. ഒഴിവുകള്‍ പൂർണമായും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാലാണ് നിയമനങ്ങള്‍ നടക്കാത്തത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പതിനയ്യായിരത്തോളം ഉദ്യോഗാര്‍ഥികളെ ബാധിക്കുന്ന റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ സര്‍ക്കാര്‍ തയാറാവണമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.