ഇ.എസ്​.​െഎ ബില്ലുകൾ തടഞ്ഞ നടപടി ആനുകൂല്യങ്ങൾ അട്ടിമറിക്കാനുള്ള നീക്കം ^എം.പി

ഇ.എസ്.െഎ ബില്ലുകൾ തടഞ്ഞ നടപടി ആനുകൂല്യങ്ങൾ അട്ടിമറിക്കാനുള്ള നീക്കം -എം.പി കൊല്ലം: ഇ.എസ്.ഐ സൂപ്പർ സ്പെഷാലിറ്റി ചികിത്സ ആനുകൂല്യത്തിന് അർഹതയുള്ള തൊഴിലാളികളുടെ 1887 ബില്ലുകൾ പാസാക്കാതെ തടഞ്ഞുെവച്ചിരിക്കുന്ന ഇ.എസ്.ഐ കോർപറേഷ​െൻറ നടപടി ഇ.എസ്.ഐ ആനുകൂല്യം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. തടഞ്ഞുെവച്ചിരിക്കുന്ന ബില്ലുകളിൽ 90 ശതമാനവും കശുവണ്ടി തൊഴിലാളികളുടേതാണ്. ഈ ഇനത്തിൽ 15 മുതൽ 20 കോടി രൂപയാണ് തൊഴിലാളികൾക്ക് കോർപറേഷൻ നൽകാനുള്ളത്. സൂപ്പർ സ്പെഷാലിറ്റി ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കേണ്ട ബില്ലുകൾ ഇനിമുതൽ ഇ.എസ്.ഐ കോർപറേഷന് അയക്കെണ്ടന്ന കോർപറേഷ​െൻറ പുതിയ സർക്കുലർ വന്നതിന് ശേഷം നൂറുകണക്കിന് ബില്ലുകളാണ് റീജനൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്തെ ഇ.എസ്.ഐ കാർഡുള്ള തൊഴിലാളികളുടെ ചികിത്സ ബില്ലുകൾ പാസാക്കേണ്ട സ്റ്റേറ്റ് മെഡിക്കൽ കമീഷണറുടെ പദവിയും ഇ.എസ്.ഐ കോർപറേഷൻ നിർത്തലാക്കിയിരിക്കുകയാണെന്നും ഇത് തൊഴിലാളി ദ്രോഹ നടപടിയാണെന്നും കൊടിക്കുന്നിൽ സുരേഷ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.