വഴിയോരകച്ചവട തൊഴിലാളികൾക്ക്​ തിരിച്ചറിയൽ കാർഡ്​ നൽകണം ^എ.​െഎ.ടി.യു.സി

വഴിയോരകച്ചവട തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകണം -എ.െഎ.ടി.യു.സി തിരുവനന്തപുരം: വഴിയോരകച്ചവട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ സർവേ നടത്തിയെങ്കിലും ജില്ലയിൽമാത്രം തിരിച്ചറിയൽ കാർഡ് നൽകാത്ത നടപടി പ്രതിഷേധാർഹമാണെന്ന് എ.െഎ.ടി.യു.സി നേതൃത്വത്തിലെ വഴിയോരകച്ചവട തൊഴിലാളി യൂനിയൻ പ്രസ്താവനയിൽ അറിയിച്ചു. 2014ൽ പാർലമ​െൻറിൽ പാസാക്കിയ നിയമത്തി​െൻറ ചുവടുപിടിച്ച് സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ ജില്ലയിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ആദ്യഘട്ട സർവേ നടത്തുകയും നഗരസഭ വെൻഡിങ് കമ്മിറ്റി 2017 നവംബർ ഒന്നിന് കാർഡുകൾ വിതരണം ചെയ്യുന്നതിന് തീരുമാനിച്ചെങ്കിലും ജില്ലയിൽ മാത്രം നടന്നില്ല. തൊഴിലാളികൾക്ക് അടിയന്തരമായി തിരിച്ചറിയൽ കാർഡ് നൽകാനുള്ള നടപടി അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് യൂനിയൻ ജനറൽ സെക്രട്ടറി മൈക്കിൾ ബസ്റ്റ്യൻ ആവശ്യപ്പെട്ടു. അസ്ഥി-സന്ധി രോഗങ്ങൾക്ക് ചികിത്സ തിരുവനന്തപുരം: അസ്ഥി-സന്ധി രോഗങ്ങൾക്കുള്ള പ്രത്യേക ട്രാക്ഷൻ മസാജിങ്, വെയ്റ്റ് ട്രാക്ഷൻ, ബാേൻറജിങ് തുടങ്ങിയ വിശേഷ ചികിത്സകൾക്ക് എല്ലാ വ്യാഴാഴ്ചയും രാവിലെ 8.30 മുതൽ ഒന്നുവരെ പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക ഒ.പി നടത്തും. തിരുവനന്തപുരം ആയുർവേദ കോളജ് റിട്ട. സൂപ്രണ്ട്് പ്രഫ. ഡോ. ചന്ദ്രകുമാർ നേതൃത്വം നൽകും. മാനസികരോഗങ്ങൾക്കും പിരിമുറുക്കം, കുട്ടികളിെല പഠനവൈകല്യം തുടങ്ങിയവക്കുമുള്ള പ്രത്യേക ഒ.പി എല്ലാ തിങ്കളാഴ്ചയും രാവിലെ 8.30 മുതൽ ഒന്നുവരെ മേനാരോഗ വിദഗ്ധൻ പ്രഫ. ഡോ. സുന്ദര​െൻറ മേൽനോട്ടത്തിൽ നടത്തും. രജിസ്ട്രേഷന് ഫോൺ: 0471 2295918, 2295919.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.