മധുവിെൻറ കൊലപാതകം: സർക്കാർ നിലപാട്​ തെറ്റിദ്ധരിപ്പിക്കുന്നത്​ ^കൊടിക്കുന്നിൽ സുരേഷ്

മധുവി​െൻറ കൊലപാതകം: സർക്കാർ നിലപാട് തെറ്റിദ്ധരിപ്പിക്കുന്നത് -കൊടിക്കുന്നിൽ സുരേഷ് തിരുവനന്തപുരം: ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഹൈകോടതിയിലും നിയമസഭയിലും സ്വീകരിച്ചുവരുന്ന നിലപാടുകൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കേരള ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത സംഭവമാണ് ആദിവാസി യുവാവ് ആൾക്കൂട്ടത്തി​െൻറ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഈ സംഭവം സർക്കാറിനേറ്റ കനത്ത ആഘാതമാണ്. ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിലായ സർക്കാർ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിന് കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുകയാണ്. മധുവി​െൻറ കുടുംബം സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാണെന്നുള്ള കണ്ടുപിടിത്തം വസ്തുതപരമായി തെറ്റാണെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.