'സര്‍ഗയാനം' ചിത്രപ്രദര്‍ശനത്തിന് തുടക്കം

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'സര്‍ഗയാനം' ചിത്രപ്രദര്‍ശനത്തിന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ തുടക്കമായി. ലോക കേരളസഭയുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചന ക്യാമ്പില്‍നിന്നുള്ള ചിത്രങ്ങളും ഇതരചിത്രങ്ങളുമാണ് 'സർഗയാന'ത്തിലുള്ളത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 15ഓളം കലാകാരന്മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്പന്നമായ ചിത്രകലാ പാരമ്പര്യമുള്ള സമൂഹമാണ് നമ്മുടേത്. നിറങ്ങളുടെ ആഘോഷമാണ് നമ്മുടെ എല്ലാ ഉത്സവങ്ങളും. നല്ല ചിത്രങ്ങള്‍ക്ക് ഇന്നും ആവശ്യക്കാരുണ്ട്. സര്‍ഗയാനം എന്നത് ലോകത്തിന് മുന്നില്‍ കേരളം വരച്ചുകാട്ടിയ കൂട്ടായ്മയാണെന്നും മന്ത്രി പറഞ്ഞു. 'സര്‍ഗയാനം' പുസ്തകപ്രകാശനം ചിത്രകാരന്‍ ജി. രാജേന്ദ്രന് നല്‍കി മന്ത്രി നിര്‍വഹിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ ബി.ഡി. ദത്തന്‍, അജയകുമാര്‍, എം.എല്‍. ജോണി എന്നിവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും നിര്‍വാഹക സമിതിയംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍ നന്ദിയും പറഞ്ഞു. പ്രദര്‍ശനം ഏപ്രില്‍ അഞ്ചിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.