അൽ ആലിയ അലുമ്നി മീറ്റ്

കാസർകോട്: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആലിയ ഇൻറർനാഷനൽ അക്കാദമിയിലെ പൂർവവിദ്യാർഥികളുടെ സംഗമം അൽ- ആലിയ അലുമ്നി മീറ്റ് മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ പരവനടുക്കം ആലിയ കാമ്പസിൽ നടക്കും. പൊതുസമ്മേളനം, പാട്ടരങ്ങ്, ഗുരുവര്യരോടൊപ്പം, ക്ലാസ് മുറി, ബനാത്ത് മീറ്റ്, പ്രതിനിധിസംഗമം, േപ്രാജക്ട് മീറ്റ് എന്നീ സെഷനുകളിലായി നടക്കുന്ന സംഗമത്തിൽ ആലിയ കോളജ് ബോർഡിങ്, ബനാത്ത് വിഭാഗങ്ങളിലെ പൂർവവിദ്യാർഥികൾ പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് യൂസുഫ് കന്നി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മലേഷ്യ൯ ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ആർ. യൂസഫ് മുഖ്യപ്രഭാഷണം നടത്തും. ആലിയ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് ഡോ. സി.പി. ഹബീബുറഹ്മാ൯ അധ്യക്ഷത വഹിക്കും. ഫോൺ: 8714210696.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.