ആരോഗ്യം^കൃഷി മേഖലകൾക്ക് മുൻതൂക്കം നൽകി വെള്ളനാട് പഞ്ചായത്ത് ബജറ്റ്

ആരോഗ്യം-കൃഷി മേഖലകൾക്ക് മുൻതൂക്കം നൽകി വെള്ളനാട് പഞ്ചായത്ത് ബജറ്റ് നെടുമങ്ങാട്: വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, കുടിവെള്ള പദ്ധതി എന്നിവക്ക് മുൻഗണന നൽകി വെള്ളനാട് ഗ്രാമപഞ്ചായത്ത് ബജറ്റ്. 32,47,34,917 രൂപ വരവും 31,48,57,000 രൂപ ചെലവും 97,77,917 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് എസ്.ഡബ്ല്യു. സജിത അവതരിപ്പിച്ചു. എൽ.പി സ്കൂളുകളുടെ നവീകരണം, അംഗൻവാടികളുടെ പൂർത്തീകരണവും നവീകരണവും 11 കോടി രൂപ ചെലവിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്, വെള്ളനാട് ജങ്ഷനിൽ 60 ലക്ഷം രൂപ ചെലവിൽ ഗാന്ധി സ്ക്വയർ എന്നിവ നിർമിക്കും. ലൈഫ് പദ്ധതിക്ക് വെള്ളൂർകോണത്ത് 50 സ​െൻറ് സ്ഥലം വാങ്ങാനും ബജറ്റിൽ നിർദേശമുണ്ട്. പ്രസിഡൻറ് വെള്ളനാട് ശശി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.