വെമ്പായം ഗ്രാമപഞ്ചായത്ത് ബജറ്റ്

നെടുമങ്ങാട്: 31,42,41,787 രൂപ വരവും 29,12,59,800 രൂപ ചെലവും 2,29,81,987 രൂപ നീക്കയിരിപ്പും പ്രതീക്ഷിച്ചുകൊണ്ടുള്ള വൈസ് പ്രസിഡൻറ് സീനത്ത് ബീവി അവതരിപ്പിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷീലജ അധ‍്യക്ഷത വഹിച്ചു. സമ്പൂര്‍ണ പാര്‍പ്പിടം, ശ്മശാന നിർമാണം, കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കല്‍, ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കല്‍, കൃഷി, മൃഗസംരക്ഷണം, ശുചിത്വം, ജലശ്രീ പദ്ധതികള്‍, വയോജനക്ഷേമം, വനിത ഘടകപദ്ധതികള്‍, പട്ടികജാതി-വര്‍ഗ ക്ഷേമം, ഗ്രാമപഞ്ചായത്തിന് ശ്മശാനം, പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയവക്ക് പ്രാമുഖ്യം നല്‍കികൊണ്ടുള്ള സമഗ്രവികസന പദ്ധതികളാണ് ബജറ്റില്‍ അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.