സംസ്​ഥാനത്ത്​ സൈബർ, എ.ടി.എം തട്ടിപ്പുകൾ വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ, എ.ടി.എം തട്ടിപ്പുകൾ പെരുകുന്നു. ആധുനിക സാേങ്കതിക വിദ്യയുടെ പ്രേയാജനവും ആളുകളുടെ അജ്ഞതയും മുതലാക്കിയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നെതന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഇത്തരം തട്ടിപ്പ് കേസുകളിൽ പ്രതികളെ പിടികൂടാനോ പണം തിരികെ ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. തട്ടിപ്പുകളിലേറെയും നടന്നിട്ടുള്ളത് വിേദശത്തുനിന്നാണ്. സൈബർ കുറ്റകൃത്യങ്ങളുടെയും എ.ടി.എം തട്ടിപ്പുകളുടെയും എണ്ണം വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തട്ടിപ്പുകളിലൂടെ കോടികളാണ് നഷ്ടപ്പെട്ടിട്ടുള്ളതും. ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ശ്രമങ്ങൾ ഒരുവശത്ത് നടക്കുേമ്പാൾ മറുവശത്ത് കൂടുതൽപേർ കബളിപ്പിക്കലിന് വിധേയമാകുകയാണ്. 2013 മുതൽ സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പരിശോധിക്കുേമ്പാൾ കാര്യമായ വർധനയാണുണ്ടാകുന്നത്. 2016ൽ 278 സൈബർ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞവർഷം 300ഉം ഇൗ വർഷം മാർച്ച് ആദ്യവാരം വരെയുള്ള കണക്ക് പ്രകാരം 60ഉം ആണ്. 2016ൽ 79ഉം കഴിഞ്ഞവർഷം 81ഉം ഇൗവർഷം മാർച്ച് ആദ്യവാരം വരെ 31ഉം എ.ടി.എം തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയുള്ള തട്ടിപ്പുകളാണ് ഇതിലേറെയും. പലരും ഇത്തരം തട്ടിപ്പിന് വിധേയമാകുന്നുണ്ടെങ്കിലും പരാതിപ്പെടാറില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. എ.ടി.എം, ഒ.ടി.പി തട്ടിപ്പുകൾ തടയുന്നതിന് യൂസർനെയിം, പാസ്വേർഡ് ഉൾപ്പെടെ വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറരുതെന്ന് നിർദേശം നൽകിയിട്ടും പാലിക്കപ്പെടാത്തതാണ് തട്ടിപ്പുകൾ വർധിക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എ.ടി.എം കൗണ്ടറുകൾതന്നെ നശിപ്പിച്ചുള്ള പണം കൊള്ളയും സംസ്ഥാനത്തി​െൻറ പല ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.