എബൻഡൻസ്​ പുരസ്​കാരം സമ്മാനിച്ചു

തിരുവനന്തപുരം: ഇൻറർ കൾച്ചറൽ എക്യുമെനിക്കൽ പ്രസ്ഥാനമായ എബൻഡൻറ് ലൈഫ് ഇന്ത്യയുടെ പുരസ്കാരദാന സമ്മേളനം മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രഥമ വനിത വൈസ് ചാൻസലർ പ്രഫ. ഡോ. ജാൻസി ജയിംസിന് ഈ വർഷത്തെ എബൻഡൻസ് പുരസ്കാരം സമ്മാനിച്ചു. എബൻഡൻറ് ലൈഫ് ഇന്ത്യ പ്രസിഡൻറ് ഡോ. കോശി എം. ജോർജ് അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ പ്രസിഡൻറ് ബാബു കെ. മാത്യു, ടി.സി.എഫ് പ്രസിഡൻറ് ഫാ. ടി.ജെ. അലക്സാണ്ടർ, എബൻഡൻറ് ലൈഫ് ഇന്ത്യ പ്രയർ ആൻഡ് ഫെലോഷിപ് ചെയർമാൻ എസ്. ഗ്ലാഡ്സ്റ്റൺ, ട്രസ്റ്റി എം. രാജൻ പണിക്കർ, സെക്രട്ടറി എം.ജി. ജയിംസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.