റോഡ് പ്രവൃത്തിക്ക്​ 1034 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് പ്രവൃത്തിക്ക് 1034.39 കോടിയുടെ ഭരണാനുമതി. 355 പ്രവൃത്തിക്കാണ് തുക അനുവദിച്ചതെന്ന് മന്ത്രി ജി. സുധാകരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിന് ബജറ്റിൽ വകയിരുത്തിയ തുക കുറവാണെന്നും കൂടുതൽ തുക നൽകണമെന്നും ആവശ്യപ്പെട്ട് മന്ത്രി തോമസ് ഐസക്കുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തുക ലഭിച്ചത്. ഈ വർഷം റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മാത്രമായി 450 കോടി രൂപക്കുള്ള അനുമതിയും ധനവകുപ്പ് നേരത്തേ നൽകിയിരുന്നു. പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി എൻജിനീയർമാർക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.