നിയമസഭ ചോദ്യം ^1

നിയമസഭ ചോദ്യം -1 തീരദേശ നിയന്ത്രണ വിജ്ഞാപനം: ദൂരപരിധിയില്‍ ഇളവ്‌ വരുത്തണമെന്ന്‌ സംസ്ഥാനം ആവശ്യപ്പെട്ടു തിരുവനന്തപുരം: തീരദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാറി​െൻറ തീരദേശ നിയന്ത്രണ വിജ്ഞാപന ദൂരപരിധിയില്‍ ഇളവ്‌ വരുത്തണമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടതായി മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു. കായല്‍ തീരങ്ങളില്‍ നിലവിലെ 50 മീറ്റര്‍ ദൂരപരിധി 10 മീറ്ററായും തീരദേശത്ത്‌ നിലവിലെ 100 മീറ്റര്‍ പരിധി 50 മീറ്ററായും ചുരുക്കണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇക്കാര്യത്തില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കാന്‍ സര്‍വകക്ഷി സംഘത്തെ ഡല്‍ഹിക്ക്‌ അയക്കുന്ന കാര്യം പരിശോധിക്കും. വീട്‌ നിര്‍മാണത്തിന്‌ കേന്ദ്ര സര്‍ക്കാറി​െൻറ നിയമങ്ങൾ മറികടന്ന്‌ താല്‍ക്കാലിക അനുമതി നല്‍കാന്‍ കഴിയില്ല. അതെ സമയം, നിലവിലുള്ള വീട്‌ പൊളിച്ചുമാറ്റണമെന്ന്‌ ആവശ്യപ്പെട്ടിട്ടുമില്ല. തീരദേശ പരിധി സംബന്ധിച്ച് 6724 അപേക്ഷകള്‍ സര്‍ക്കാറിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതില്‍ 5123 അപേക്ഷകളില്‍ തീര്‍പ്പുകല്‍പിച്ചിട്ടുണ്ട്‌. തീരദേശങ്ങളില്‍ നിലവിലുള്ള വീടുകള്‍ക്ക്‌ താല്‍ക്കാലിക വീട്ടു നമ്പർ നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും കെ. ആന്‍സലന്‍, യു. പ്രതിഭാ ഹരി, എം. മുകേഷ്‌, വി. അബ്ദുറഹ്മാൻ, എസ്‌. ശര്‍മ, രമേശ്‌ ചെന്നിത്തല, കെ.വി. അബ്ദുൽ ഖാദര്‍, സി. മമ്മൂട്ടി, എം. വിന്‍സൻറ്, എ.എം. ആരിഫ്‌, എം. ഉമ്മർ, എന്‍.എ നെല്ലിക്കുന്ന്‌, വി.കെ.സി. മമ്മദ്‌ കോയ, എം. സ്വരാജ്‌ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. തീരദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ആവശ്യമായ ഫണ്ടും അനുവദിച്ചിട്ടുണ്ട്‌. മൂന്ന്‌ വര്‍ഷത്തേക്ക്‌ 14 ഇനം ഭക്ഷ്യ സാധനങ്ങള്‍ക്ക്‌ സംസ്ഥാനത്ത് വില വര്‍ധന ഉണ്ടാകില്ലെന്ന് വകുപ്പ് മന്ത്രി പി. തിലോത്തമൻ. മെേട്രാ നഗരങ്ങളില്‍ സ്ഥലം ലഭ്യമാകുന്ന മുറക്ക്‌ സപ്ലൈകോയുടെ മിനി മാളുകള്‍ തുടങ്ങും.സപ്ലൈകോ മാര്‍ക്കറ്റുകള്‍ വരുന്ന അഞ്ച്‌ ദിവസം അടച്ചിടുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്‌. സംസ്ഥാനത്ത്‌ അഞ്ച്‌ കിലോമീറ്റര്‍ ദൂരപരിധിയില്‍ പുതിയ ഗ്യാസ് ഏജന്‍സികള്‍ തുടങ്ങാനുള്ള കേന്ദ്ര നിര്‍ദേശം സംസ്ഥാനത്ത്‌ നടപ്പാക്കിവരുകയാണെന്നും മന്ത്രി അറിയിച്ചു. മാർച്ച് 20 വരെയുള്ള കണക്കനുസരിച്ച് നെല്ല് സംഭരിച്ച ഇനത്തിൽ 98 കോടി രൂപ കർഷകർക്ക് വിതരണം ചെയ്യാനുണ്ടെന്ന് പി.കെ. ബഷീറിനെ മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ഓയിൽ പാം ഇന്ത്യയുടെ െവച്ചൂരിലെ റൈസ് മിൽ പ്രവർത്തനം ആരംഭിച്ച 2012-13 മുതൽ 2016-17 വരെ 395 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. തെരുവുനായ്ക്കൾക്ക് വന്ധ്യംകരണവും പ്രതിരോധ കുത്തിെവപ്പും നടത്താനായി സർക്കാർ ഇതുവരെ 1.95 കോടി രൂപ ചെലവഴിച്ചതായി മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. സംസ്ഥാനത്ത്‌ 10 സ്ഥലങ്ങളില്‍ സ്‌പെഷല്‍ ജയിലുകള്‍ സ്ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. നാദാപുരം, താമരശ്ശേരി, സുല്‍ത്താല്‍ ബത്തേരി, മണ്ണാര്‍ക്കാട്‌, എരുമപ്പെട്ടി, അടൂര്‍, കോന്നി, കരുനാഗപ്പള്ളി, നെടുമങ്ങാട്‌ എന്നിവിടങ്ങളിലാണ്‌ സ്‌പെഷല്‍ ജയിലുകള്‍ സ്ഥാപിക്കുക. കൂത്തുപറമ്പില്‍ ഒരു സ്‌പെഷല്‍ സബ്‌ ജയിലും സ്ഥാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.