വ്യാജരേഖ ഉപയോഗിച്ച്​ മൊബൈൽ കണക്​ഷൻ: പ്രതികൾ വിടുതൽ ഹരജി നൽകി

തിരുവനന്തപുരം: വ്യജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ബി.എസ്.എൻ.എൽ പോസ്റ്റ്പെയ്ഡ് കണക്ഷനുകൾ നൽകിയെന്ന കേസിൽ പ്രതികൾ വിടുതൽ ഹരജി നൽകി. കേസിലെ രണ്ട്, നാല്, ആറ്, ഏഴ്, എട്ട് പ്രതികളായ ഷിജു, മഹേഷ്, ശ്രീകേഷ്, മുബാറഖ്, രേഖ, കാർത്തിക എന്നിവർ നൽകിയ വിടുതൽ ഹരജിയിൽ ഏപ്രിൽ 11ന് കോടതി പരിഗണിക്കും. ബി.എസ്.എൻ.എൽ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പേരുകളിലും വിലാസത്തിലും പോസ്റ്റ്പെയ്ഡ് കണക്ഷനുകൾ നൽകി മൊബൈൽ കമ്പനിക്ക് 36 ലക്ഷം രൂപയുടെ നഷ്‌ടംവരുത്തി എന്നാണ് സി.ബി.ഐ കേസ്. 2004ലാണ് സംഭവം. 2005 ഒക്‌ടോബർ 31നാണ് അന്വേഷണം പൂർത്തിയാക്കി അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജെ. ഡാർവിൻ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ ബി.എസ്.എൻ.എൽ സബ് ഡിവിഷനൽ എൻജിനീയർ രഘുത്തമൻ നായർ, ബി.എസ്.എൻ.എൽ സിം കാർഡ് ഡീലർ അൻസാരി, സബ് ഫ്രാഞ്ചൈസി ഷിജു, മഹേഷ്, ഷിമ്മി, ശ്രീകേശ്, മുബാറക്, രേഖ, കാർത്തിക, ഹൈദ്രാബാദ് സ്വദേശികളായ ജീനത്തെ, രാജേന്ദ്രപാൽ എന്നീ പത്തുപേരാണ് കേസിലെ പ്രതികൾ. മൂന്നാംപ്രതി ഷിമ്മി മരണമടഞ്ഞിരുന്നു. 10ാം പ്രതി രാജേന്ദ്രപാൽ ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.