ഭവന പദ്ധതിക്കും വനിത വികസനത്തിനും മുൻഗണന നൽകി നേമം ബ്ലോക്ക് ബജറ്റ്

മലയിൻകീഴ്: ലൈഫ് ഭവന പദ്ധതിക്കും വനിത വികസനത്തിനും മുൻഗണന നൽകി നേമം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 2018-19 വർഷത്തെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ അവതരിപ്പിച്ചു. 74,87,33,225 കോടി രൂപ വരവും 74,74,13,225 കോടി ചെലവും 13,20,000 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട മാറനല്ലൂർ, ബാലരാമപുരം, കല്ലിയൂർ, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, പള്ളിച്ചൽ എന്നീ പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ലൈഫ് ഭവന പദ്ധതിക്ക് വികസന ഫണ്ടിനത്തിൽ (9,10,98,000 കോടി) അനുവദിച്ചിട്ടുള്ള തുകയുടെ 20 ശതമാനവും നീക്കിെവച്ചിട്ടുണ്ട്. 1,82,19,600 രൂപ ഭവനരഹിതർക്കായുള്ള ലൈഫ് പദ്ധതിക്കും വനിതാ വികസനത്തിന്‌ 10 ശതമാനം തുകയായ 72,87,840 രൂപ നീക്കിെവച്ചിട്ടുണ്ട്. മാലിന്യസംസ്കരണത്തിനും ജലസംരക്ഷണത്തിനുമായി 10 ശതമാനം, വയോജനം, പാലയേറ്റിവ്‌ കെയർ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിന് അഞ്ച് ശതമാനം തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലോക്ക്‌ പഞ്ചായത്തിലെ ഒരു ഡിവിഷനിലെ ഒരു സർക്കാർ സ്‌കൂളിൽ ആധുനികരീതിയിലുള്ള പാചകപ്പുര, ഡൈനിങ് ഹാൾ, കളിസ്ഥലം എന്നിവ നിർമിക്കും. നാളികേരസമൃദ്ധി ലക്ഷ്യമിട്ട് കർഷകരെ സഹായിക്കുന്ന ഒരു ബൃഹദ് പദ്ധതിക്ക് ബജറ്റിൽ നിർദേശമുണ്ട്. പ്രസിഡൻറ് എൽ. ശകുന്തളകുമാരി അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ മായ രാജേന്ദ്രൻ, ക്ഷേമകാര്യ ചെയർമാൻ ഡി. സുരേഷ്കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. രമ (മാറനല്ലൂർ), എസ്. ചന്ദ്രൻനായർ (മലയിൻകീഴ്), എൽ. വിജയരാജ് (വിളപ്പിൽ) ബി.ഡി.ഒ ബി.കെ. അജികുമാർ, ബ്ലോക്ക് അംഗങ്ങളായ സിന്ധുകുമാരി അശോകൻ, എൽ. അനിത, വിരേന്ദ്രകുമാർ, ടി. രമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.