റോഡ് പുറമ്പോക്ക് ഏറ്റെടുക്കൽ; ഇരട്ടത്താപ്പ് അംഗീകരിക്കില്ല ^സി.പി.ഐ

റോഡ് പുറമ്പോക്ക് ഏറ്റെടുക്കൽ; ഇരട്ടത്താപ്പ് അംഗീകരിക്കില്ല -സി.പി.ഐ കിളിമാനൂർ: ഏറെ വിവാദങ്ങൾക്ക് കാരണമായ പുതിയകാവ്-തകരപ്പറമ്പ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ സി.പി.എമ്മിനെതിരെ സി.പി.ഐ രംഗത്ത്. റോഡ് വികസനത്തിനായി പുറമ്പോക്ക് ഏറ്റെടുക്കുന്നതിൽ സി.പി.എമ്മി​െൻറ ഇരട്ടത്താപ്പ് സമീപനം അംഗീകരിക്കാൻ കഴിയില്ലെന്ന് കാട്ടി സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റി പ്രമേയം പാസാക്കി. ബി. സത്യൻ എം.എൽ.എ മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി റോഡ് വീതികൂട്ടുന്നതിനായി പുറമ്പോക്ക് പൂർണമായും ഏറ്റെടുക്കണമെന്നത് സർവകക്ഷിയോഗ തീരുമാനമാണ്. റവന്യൂ- പി.ഡബ്ല്യൂ.ഡി, പഞ്ചായത്ത് അധികൃതർ എന്നിവരുടെ സാന്നിധ്യത്തിൽ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തിയതാണ്. എന്നാൽ, ഒഴിപ്പിച്ചെടുത്ത പുറമ്പോക്ക് വീണ്ടും കൈയേറുകയും നിർമാണപ്രവൃത്തികൾ നടക്കുകയുമാണ്. പ്രതികരിക്കാനോ കേസ് നടത്തിക്കാനോ കഴിയാത്തവരുടെ ഭൂമി നഷ്ടപ്പെടുകയും സ്വാധീനമുള്ളവരുടെ വസ്തു തിരികെകിട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ. പോങ്ങനാട് കവലയിലെ എല്ലാ കൈയേറ്റങ്ങളും പൂർണമായും ഒഴിപ്പിക്കണമെന്നും അതിൽ യാതൊരു സ്വാധീനവും പാടില്ലെന്നും സി.പി.ഐ പഞ്ചായത്ത് സമിതിയിൽ അവതരിപ്പിച്ചതാണ്. എന്നാൽ, ഈ തീരുമാനങ്ങൾ അട്ടിമറിക്കാനാണ് ചിലരുടെ ശ്രമങ്ങളെന്നും സി.പി.ഐ അംഗങ്ങൾ പറയുന്നു. വി. സോമരാജക്കുറുപ്പി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.എസ്. റെജി, യു.എസ്. സുജിത്ത്, എസ്. ധനപാലൻ നായർ, സി. സുകുമാരപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.