കാരുണ്യസന്ദേശം പകർന്ന്​ അവധിയിലേക്ക്​

കാട്ടാക്കട: മധ്യവേനല്‍ അവധിക്ക് സ്കൂള്‍ അടച്ച ദിവസം സമീപ സ്കൂളുകളിലെ വിദ്യാർഥികള്‍ മഷി തേച്ചും ചായം പുരട്ടിയും ആഘോഷിച്ചപ്പോള്‍ വ്യത്യസ്തമായ മാതൃകയൊരുക്കി ഒരു കൂട്ടം വിദ്യാർഥികള്‍. പരുത്തിപ്പള്ളി സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ് സ്കൂള്‍ അടച്ച ദിവസം അർബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കാന്‍ വേണ്ടി മുടി മുറിച്ചുനല്‍കിയത്. സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് തൃശൂര്‍ ഹെയര്‍ബാങ്കുമായി ചേര്‍ന്ന് സംഘടിപ്പിച്ച 'കേശദാനം സ്നേഹദാനം ' പരിപാടിയുടെ ഭാഗമായാണ് വിദ്യാർഥിനികള്‍ മുടി ദാനം ചെയ്തത്. പി.ടി.എ പ്രസിഡൻറ് വി.ഒ. സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം ചെയര്‍മാന്‍ സുധീര്‍, മെഡിക്കല്‍ ഓഫിസര്‍ ജോയി ജോണ്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബി. സജീവ്, പി.ടി.എ എക്സിക്യൂട്ടിവ് അംഗം റോയി, വളൻറിയര്‍ സെക്രട്ടറി ആദിത്യ തളിയത്ത് എന്നിവര്‍ സംസാരിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.