വാർഷികാഘോഷവും സ്​മാർട്ട്​ റൂം ഉദ്​ഘാടനവും

കല്ലമ്പലം: പുല്ലൂർക്കോണം ഗവ. എൽ.പി.എസി​െൻറ 84ാമത് വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂമി​െൻറ ഉദ്ഘാടനവും അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. പൊതുസമ്മേളനത്തിൽ നാവായിക്കുളം പഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പി അധ്യക്ഷത വഹിച്ചു. 'പ്രകൃതിയും മനുഷ്യനും' വിഷയത്തിൽ വാവ സുരേഷ് ക്ലാസെടുത്തു. ജനപ്രതിനിധികളായ പി.ആർ. രാജീവ്, ഇ. സൂര്യത്ത് ബീവി, നിസ നിസാർ, എച്ച്. ഷരീഫ്, ദേവദാസ്, മുൻ വാർഡ് മെംബർ അഡ്വ. സുധീർ, വിദ്യാലയ വികസന സമിതി ആക്ടിങ് െചയർമാൻ എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എം.ആർ. നിസാറുദ്ദീൻ സ്വാഗതവും ജി. ദേവിക നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.