വിതുര പഞ്ചായത്ത് ബജറ്റിൽ ഭവനനിർമാണത്തിന് മുൻതൂക്കം

വിതുര: ഭവനനിർമാണത്തിന് മുൻതൂക്കം നൽകി വിതുര പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 23,76,99,000 രൂപ വരവും 18,56,17,200 രൂപ ചെലവും 5,20,81,800 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് അനിൽകുമാർ അവതരിപ്പിച്ചത്. ഭവനരഹിതരല്ലാത്ത പഞ്ചായത്താണ് ബജറ്റിലൂടെ വിഭാവന ചെയ്യുന്നത് . 1,63,50,000 രൂപയാണ് ഭവനപദ്ധതിക്കായി നീക്കിെവച്ചത്. കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യജീവി ആക്രമണങ്ങളെ ചെറുക്കുന്നതിനായി വൈദ്യുതി കമ്പിവേലികൾ സ്ഥാപിക്കുന്നതിന് മുൻതൂക്കം നൽകി കാർഷിക മേഖലക്ക് 1,75,98,500 രൂപ വകയിരുത്തിയിട്ടുണ്ട്. സേവന മേഖലക്ക് 4,99,83,700 രൂപയും പശ്ചാത്തല മേഖലക്ക് 4,28,06,000 രൂപയും മാറ്റിെവച്ചു. ശുചിത്വ പദ്ധതികൾക്കായി 35 ലക്ഷവും വനിത ശാക്തീകരണം ലക്ഷ്യമിട്ട് 60 ലക്ഷവും വകയിരുത്തി. ജലസേചനം, കുടിവെള്ള വിതരണം, വൈദ്യുതി തെരുവുവിളക്കുകളുടെ സ്ഥാപനം എന്നീ പദ്ധതികൾക്കും ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.