ചിന്നക്കടയിൽ കെ.എസ്​.ആർ.ടി.സി ബസുകൾക്ക്​​ സ്​റ്റോപ്പില്ല; യാത്രക്കാർക്ക്​ ദുരിതം

കൊല്ലം: കൊട്ടിയം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ചിന്നക്കടയിൽ നിർത്താത്തതിനാൽ യാത്രക്കാർ വലയുന്നു. ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്തെ കോർപറേഷൻ കെട്ടിട സമുച്ചയത്തിന് മുന്നിലാണ് കൊട്ടിയം, കണ്ണനല്ലൂർ ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്. മാസങ്ങൾക്ക് മുമ്പ് ആധുനിക രീതിയതിൽ നിർമിച്ച ബസ്സ്റ്റോപ്പിൽ നിലവിൽ സ്വകാര്യ ബസുകൾ മാത്രമാണ് നിർത്തുന്നത്. കൊട്ടിയം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പാർവതി മില്ലിന് മുന്നിലെ സ്റ്റോപ്പിൽ നിർത്തിയേശഷം ചിന്നക്കട ബസ്സ്റ്റാൻഡിൽ കയറാതെ റെയിൽവേ മേൽപാലത്തിലൂടെ പോവുകയാണ് പതിവ്. പാർവതി മില്ലിന് മുന്നിൽ നിർത്തുന്ന ബസുകൾ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ് പിന്നെ നിർത്തുന്നത്. ഫലത്തിൽ ചിന്നക്കടയിൽ വരേണ്ട യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസിൽ കയറിയാൽ പാർവതി മില്ലി​െൻറ മുന്നിലെ സ്റ്റോപ്പിലോ റെയിൽവേ സ്റ്റേഷനടുത്ത സ്റ്റോപ്പിലോ ഇറങ്ങി ഒാേട്ടാ പിടിക്കുകയോ നടക്കുകയോ ചെയ്യണം. സ്വകാര്യ ബസുകൾ പാർവതി മില്ലിലെ സ്റ്റോപ്പിൽനിന്ന് ചിന്നക്കട റൗണ്ട്ചുറ്റി പ്രസ് ക്ലബിന് മുന്നിലൂടെ ബസ്സ്റ്റോപ്പിലെത്തും. ഇതേ മാതൃകയിൽ കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസുകൾ സ്റ്റാൻഡിലെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്വകാര്യ ബസ് മുതലാളിമാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും തമ്മിലുള്ള ധാരണപ്രകാരമാണ് കെ.എസ്.ആർ.ടി.സി ബസുകൾ ചിന്നക്കട സ്റ്റാൻഡിൽ കയറാതെ പോകുന്നതെന്ന് ആക്ഷേപമുണ്ട്. കൊട്ടിയം, കണ്ണനല്ലുർ റൂട്ടിലേക്ക് പോകാൻ എപ്പോഴും നിരവധി യാത്രക്കാർ കാത്തുനിൽക്കുന്ന ബസ്സ്റ്റോപ്പി​െൻറ ഗുണം കിട്ടുന്നത് സ്വകാര്യബസുകൾക്ക് മാത്രമാണ്. ചിന്നക്കടയിലെ സ്റ്റാൻഡിൽനിന്ന് യാത്രക്കാരെ കയറ്റുന്ന സ്വകാര്യ ബസുകൾ കൊച്ചുപിലാംമൂട്, കമീഷണർ ഒാഫിസ് മേൽപാലം വഴി ദേശീയപാതയിൽ പ്രവേശിച്ച് ക്യു.എ.സി റോഡുവഴി റെയിൽവേ സ്റ്റേഷനിലെത്തിയാണ് പോകുന്നത്. ഇത്തരത്തിൽ ചുറ്റിത്തിരിഞ്ഞുപോകാൻ കെ.എസ്.ആർ.ടിസി ജീവനക്കാർ തയാറാകാത്തതും ഒത്തുകളി താൽപര്യങ്ങളുമാണ് ചിന്നക്കട ബസ് സ്റ്റാൻഡിനെ സ്വകാര്യ ബസുകളുടെ കുത്തകയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.