പേട്ടയിൽ എല്ലാ െട്രയിനുകൾക്കും സ​്​റ്റോപ്​ അനുവദിക്കണം^ പാസഞ്ചേഴ്സ്​ അ​േസാസിയേഷൻ

പേട്ടയിൽ എല്ലാ െട്രയിനുകൾക്കും സ്റ്റോപ് അനുവദിക്കണം- പാസഞ്ചേഴ്സ് അേസാസിയേഷൻ ദക്ഷിണമേഖലാ ജനറൽ മാനേജർക്ക് റെയിൽവേ യാത്രക്കാർ നിവേദനവും നൽകി തിരുവനന്തപുരം: ജില്ലയിൽ എത്തുകയും പുറപ്പെടുകയും ചെയ്യുന്ന എല്ലാ െട്രയിനുകൾക്കും പേട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. ജില്ലയിൽ എത്തിയ ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജർ ആർ.കെ. ഖുൽക്ഷേത്രക്ക് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പരവൂർ സജീബി​െൻറ നേതൃത്വത്തിൽ ഈ ആവശ്യമുന്നയിച്ച് നിവേദനവും നൽകി. പേട്ട റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചാൽ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ്. മെഡിക്കൽ കോളജടക്കം വിവിധ ആശുപത്രികളിലും തലസ്ഥാനത്തെ വിവിധ സർക്കാർ ഓഫിസുകളിലും പോകുന്നവർക്ക് ഇത് ഉപകരിക്കും. തമ്പാനൂരിൽനിന്ന് പുറപ്പെടുന്ന െട്രയിനുകൾക്ക് പേട്ടയിൽ സ്റ്റോപ് അനുവദിച്ചാൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയ സ്ഥലങ്ങളിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുക, സീസൺ യാത്രക്കാർക്ക് എക്സ്പ്രസ് െട്രയിനുകളിൽ കൂടുതൽ ഡീ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക, കേരളത്തിൽ ഓടുന്ന പഴക്കം ചെന്ന കോച്ചുകൾ പിൻവലിക്കുക, തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ ബജറ്റ് വിഹിതം വർധിപ്പിക്കുക, നാഗർകോവിൽ -കൊച്ചുവേളി പാസഞ്ചർ സർവിസുകൾ കൊല്ലം വരെ നീട്ടുക, നേമം ടെർമിനൽ യാഥാർഥ്യമാക്കുക, കൊല്ലം -ചെങ്കോട്ട പാത പൂർത്തിയാക്കുമ്പോൾ കൊല്ലത്തുനിന്ന് ചെങ്കോട്ട ഭാഗത്തേക്ക് പോകുന്ന െട്രയിനുകളുടെ സമയക്രമം എറണാകുളം ഭാഗത്തുനിന്നും ജില്ലയിൽനിന്നും കൊല്ലത്ത് എത്തിച്ചേരുന്ന മറ്റ് െട്രയിനുകളുമായി ബന്ധിപ്പിച്ച് പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.