ഏലാ നികത്തൽ വ്യാപകം; നടപടി വേണമെന്നാവശ്യം

കൊട്ടിയം: മുഖത്തല ചെറിയേല ഏലാ വ്യാപകമായി നികത്തുന്നു. നെൽകൃഷിയുണ്ടായിരുന്ന വയലുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയശേഷം പ്ലാസ്റ്റിക് മാലിന്യവും മറ്റും ഇട്ട് നികത്തി വൻ വിലയ്ക്ക് വിൽക്കുകയാണ്. നിലം നികത്തുന്നതിനെതിരെ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജലജകുമാരി, വി. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ തൃക്കോവിൽവട്ടം വില്ലേജ് ഒാഫിസർ, കൊല്ലം തഹസിൽദാർ, റവന്യൂമന്ത്രി എന്നിവർക്ക് പരാതി നൽകി. വില്ലേജ് ഒാഫിസർ സ്ഥലം സന്ദർശിച്ച് സ്റ്റോപ് മെമ്മോ നൽകിയിട്ടും ഇത് ലംഘിച്ച് ഇവിടെ നികത്തൽ യഥേഷ്ടം തുടരുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ജലദൗർലഭ്യമുള്ള ചെറിയേല, നടുവിലക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിലം നികത്തൽ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നികത്തിയ നിലം പൂർവസ്ഥിതിയിലാക്കാൻ പ്രദേശവാസികൾ മുന്നിട്ടിറങ്ങുമെന്നും നാട്ടുകാർ അധികൃതരെ അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.