ഉരുട്ടിക്കൊല: ഉപദ്രവിച്ചവരുടെ പേര്​ പറയാതിരിക്കാൻ പണം വാഗ്​ദാനം ചെയ്​തിരുന്നതായി മൊഴി

തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിൽ കൊല്ലപ്പെട്ട ഉദയകുമാറിനൊപ്പം പിടിയിലായ സുരേഷ്‌കുമാറിന് തങ്ങളെ ഉപദ്രവിച്ചവരുടെ പേര് പറയാതിരിക്കാൻ 20,000 രൂപ വാഗ്‌ദാനം ചെയ്‌തിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് അന്വേഷണത്തിൽ ബോധ്യമായെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ. പ്രദീപ്കുമാർ വിചാരണ നടക്കുന്ന തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ വ്യക്തമാക്കി. അന്നത്തെ സിറ്റി പൊലീസ് കമീഷണർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഉദയകുമാർ കൊല്ലപ്പെട്ട രാത്രി 11 മുതൽ പിറ്റേദിവസം രാവിലെ എട്ടു വരെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അസിസ്റ്റൻറ് കമീഷണറായിരുന്ന ഷറഫുദ്ദീൻ, സി.ഐമാരായിരുന്ന മുഹമ്മദ് ഷാഫി, സുൽഫിക്കർ, തമ്പി എസ്. ദുർഗാദത്ത്, സബ് ഇൻസ്‌പെക്ടറായിരുന്ന വിനോദ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഫോർട്ട് സ്റ്റേഷനിൽ വന്നതായും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി. 2010ലാണ് സി.ബി.ഐ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. സി.ഐ ഇ.കെ. സാബുവി​െൻറ ക്രൈം സ്‌ക്വാഡ് അംഗങ്ങളാണ് ഉദയകുമാറിനെ പിടികൂടിയിരുന്നത്. ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി. അജിത്കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി. മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 2005 സെപ്റ്റംബർ 27ന് ഉച്ചക്ക് 1.30നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഉദയകുമാറിനെ ഉരുട്ടിക്കൊന്നെന്നാണ് സി.ബി.ഐ കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.