മോഷണവസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്​ടാവും കൂട്ടാളികളും പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളികളും മോഷണവസ്തുക്കളുമായി പിടിയിൽ. ബീമാപള്ളി, കോളനി റോഡില്‍, സമീറാമന്‍സില്‍ അസറുദ്ദീന്‍ (28), പുതുവല്‍പുരയിടം വീട്ടില്‍ അബ്ദുൽ ഖാദര്‍ (21) നാദിര്‍ഷ (21), പൂന്തുറ മാണിക്യ വിളാകം, പുതുവല്‍പുത്തന്‍വീട്ടില്‍ അഫ്‌സല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. വാടകക്കെടുത്ത കാറിൽ കാഞ്ഞിരംകുളം പുതിയതുറയിലെ വീട്ടിലെത്തി വാതിൽ തകർത്ത് കവർച്ച നടത്തി മോഷണവസ്തുക്കൾ വിൽക്കുന്നതിനായി കറങ്ങുന്നതിനിടയിലാണ് പിടിയിലായത്. വീട്ടിലെ അലമാരയിലുണ്ടായിരുന്ന മോതിരങ്ങള്‍, വിലയേറിയ വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍, ടാബ്, എൽ.ഇ.ഡി ടി.വി, കമ്പ്യൂട്ടര്‍ മോണിറ്റര്‍, ഹാന്‍ഡി ക്യാം, ടോര്‍ച്ചുകള്‍, പെര്‍ഫ്യൂമുകള്‍, ഫോറിന്‍ സോപ്പുകള്‍ തുടങ്ങിവയാണ് സംഘം കവർന്നത്. അടുത്തിടെ ശ്രീകാര്യം ഭാഗത്ത് മോഷണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് സ്‌പെഷല്‍ ഷാഡോ നടത്തിയ അന്വേഷണത്തിനിടെയാണ് സംഘം പിടിയിലായത്. അസറുദ്ദീന് വിഴിഞ്ഞം, പൂന്തുറ, വലിയതുറ, തുമ്പ തുടങ്ങിയ സ്റ്റേഷനുകളിലും ഖാദറിന് തമ്പാനൂര്‍, ഫോര്‍ട്ട്, പൂന്തുറ തുടങ്ങിയ സ്റ്റേഷനുകളിലും നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്. മോഷണം നടത്തി ലഭിക്കുന്ന പണം കഞ്ചാവിനും മയക്കുമരുന്നിനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും വാടകക്ക് എടുക്കുന്ന ആഡംബര കാറുകളില്‍ കറങ്ങിനടക്കുന്നത് ഇവരുടെ ഹോബിയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്തതില്‍നിന്ന് സിറ്റിയില്‍ അടുത്തിടെ നടന്ന മോഷണങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അസറുദീന്‍ ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മോഷണത്തിന് ഷാഡോ പൊലീസി​െൻറ പിടിയിലാവുന്നത്. സിറ്റി പൊലീസ് കമീഷണര്‍ പ്രകാശ്, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ജയദേവ്, എന്നിവരുടെ നിര്‍ദേശാനുസരണം, കണ്‍ട്രോള്‍ റൂം എ.സി. സുരേഷ് കുമാര്‍, കഴക്കൂട്ടം ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, എസ്.ഐ സുധീഷ് കുമാര്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ എ.എസ്.ഐമാരായ അരുണ്‍കുമാര്‍, യശോധരന്‍, സിറ്റി ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.