തെക്കൻ കുരിശുമല രണ്ടാംഘട്ട തീർഥാടനം പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ നടക്കും

വെള്ളറട: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ തെക്കൻ കുരിശുമല രണ്ടാംഘട്ട തീർഥാടനം പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ നടക്കും. ഈ ദിവസങ്ങളിൽ രാത്രിയും മലകയറുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഏഴിന് ദിവ്യബലിക്കും പാദക്ഷാളന കർമത്തിനും മുഖ്യകാർമികൻ ഫാ. പ്രദീപ് ആേൻറാ ടി.എസ് നേതൃത്വം നൽകും. 10നും ഉച്ചക്ക് 12നും രണ്ടിനും തിരുമണിക്കൂർ ആരാധന നടക്കും. ദുഃഖവെള്ളി ദിനത്തിൽ അഞ്ചിന് കുരിശി​െൻറ വഴി, ആറിന് ദിവ്യകാരുണ്യ ആരാധനയും പീഡാനുഭവ ധ്യാനശുശ്രൂഷ, ഉച്ചക്ക് 12ന് പരിഹാരസ്ലീവാപാത , മൂന്നിന് പീഡാസഹനാനുസ്മരണം എന്നിവ നടക്കും. ശനിയാഴ്ച ആറിന് പെസഹ ജാഗരാനുഷ്ഠാനവും തീർഥാടന മഹോത്സവവും നടക്കും. തീർഥാടകർക്കായി കേരള-തമിഴ്നാട് സർക്കാറുകളും തീർഥാടനകേന്ദ്രവും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അലോപ്പതി-ഹോമിയോപ്പതി-ആയുർവേദം വകുപ്പുകളും സ്വകാര്യ ആശുപത്രികളും മെഡിക്കൽ ക്യാമ്പുകൾ നടത്തും. കെ.എസ്.ആർ.ടി.സി, തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ സർവിസുകൾ നടത്തുന്നുണ്ട്. വിവിധ സന്നദ്ധസംഘടനകൾ തീർഥാടകർക്കായി ഉച്ചഭക്ഷണം, സംഭാരം എന്നിവ സൗജന്യമായി വിതരണം ചെയ്യും. കേരള-തമിഴ്നാട് പൊലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.