മുസ്​ലിം സംഘടനകളുടെ ​േയാഗം വ്യാഴാഴ്​ച

തിരുവനന്തപുരം: കാലിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ തലസ്ഥാനത്തെ വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെയും ജമാഅത്ത് ഭാരവാഹികളുടെയും സംയുക്ത യോഗം മുൻ അഡീഷനൽ അഡ്വ. ജനറൽ വി.കെ. ബീരാ​െൻറ അധ്യക്ഷതയിൽ എം.ഇ.എസ് സ​െൻററിൽ വ്യാഴാഴ്ച രാവിലെ 10ന് ചേരുമെന്ന സി.എച്ച്. മുഹമ്മദ് കോയ എജുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ടി.എ. അബ്ദുൽ വഹാബ് അറിയിച്ചു. എം.ഇ.എസ്, എം.എസ്.എസ്, മുസ്ലിം അസോസിയേഷൻ, മെക്ക, ജമാഅത്ത് കൗൺസിൽ (പൂക്കുഞ്ഞ് വിഭാഗം), വിമൻസ് മുസ്ലിം അസോസിയേഷൻ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളും പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.