വീട്ടമ്മയെ തലക്കടിച്ചുവീഴ്​ത്തി മാലയും പണവും കവർന്നെന്ന കേസ്​ കെട്ടിച്ചമച്ചതെന്ന്​ തെളിഞ്ഞു

നെടുമങ്ങാട്: . ഫെബ്രുവരി 23ന് രാത്രി ചെല്ലാംകോട് ഡൈമൺ പാലത്തിന് സമീപം രാത്രി എേട്ടാടെ വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ചുവീഴ്ത്തി കഴുത്തിൽ ഷാളുമുറുക്കി മൂന്നര പവൻ സ്വർണ മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നെന്നായിരുന്നു പരാതി. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയുടെ പരാതി വ്യാജമാെണന്ന് കണ്ടെത്തിയത്. വിദേശത്തായിരുന്ന യുവതിയുടെ ഭർത്താവ് പെെട്ടന്ന് നാട്ടിലേക്ക് വരുന്നു എന്നറിയിച്ചപ്പോൾ കൂട്ടുകാരിക്ക് വീടുവെക്കാനും ചിട്ടി പിടിക്കാനുമായി ഭർത്താവറിയാതെ ആഭരണങ്ങൾ പണയംവെക്കുകയും വിൽക്കുകയും ചെയ്തത് മറച്ചുവെക്കാനാണ് യുവതി നാടകം കളിച്ചതെന്ന് പൊലീസ് പറയുന്നു. പണയം െവച്ച സ്വർണം വിറ്റതും മറ്റും ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഭർത്താവിനെയും യുവതിയെയും വിളിച്ചുവരുത്തി യുവതിയെ താക്കീത് നൽകി വിട്ടയച്ചു. സി.െഎ സുരേഷ്കുമാർ, എസ്.െഎ സുനിൽ ഗോപി, ഷാഡോ എ.എസ്.െഎമാരായ ആർ. ജയൻ, ഷിബു, വേണു, പൊലീസുകാരായ സുനിൽ, സുനിലാൽ, നെവിൻരാജ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.