പേഴുംമൂട്-^പള്ളിവേട്ട-^ആര്യനാട് റോഡ് നവീകരണം നിലച്ചിട്ട് മാസങ്ങൾ, ദുരിതം അനുഭവിച്ച് നാട്ടുകാർ

പേഴുംമൂട്--പള്ളിവേട്ട--ആര്യനാട് റോഡ് നവീകരണം നിലച്ചിട്ട് മാസങ്ങൾ, ദുരിതം അനുഭവിച്ച് നാട്ടുകാർ കാട്ടാക്കട: പേഴുംമൂട്--പള്ളിവേട്ട--ആര്യനാട് റോഡ് നവീകരണം നിലച്ചിട്ട് മാസങ്ങൾ, ദുരിതം അനുഭവിച്ച് നാട്ടുകാർ. നാട്ടുകാരുടെ നിരന്തരമുള്ള ആവശ്യത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രവൃത്തി ആരംഭിച്ചത്. എന്നാൽ, നവീകരണവുമായി ബന്ധപ്പെട്ട് പുറമ്പോക്കുകൾ എടുത്തതിൽ പക്ഷപാതം കാട്ടിയതോടെ പരാതികള്‍ ഉയരുകയും പ്രവൃത്തി നിലക്കുകയുമായിരുന്നു. റോഡ് മെറ്റലിങ് നടത്തി പലേടത്തും ഓട നിർമിച്ചു. ഇതിനിടെയാണ് പരാതി ഉയര്‍ന്നത്. ഇതോടെ കരാറുകാരന്‍ പണിയുടെ വേഗം കുറച്ചു. 10 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നായിരുന്നു ജൂലൈയിൽ പ്രവൃത്തി തുടങ്ങുമ്പോൾ അറിയിച്ചിരുന്നത്. എന്നാൽ, പ്രവൃത്തി പകുതിപോലും പൂർത്തിയായില്ല. ഇതോടെ യാത്ര ദുരിതത്തിനൊപ്പം പൊടിശല്യവും രൂക്ഷമാണ്. ടാറിങ് നടത്താത്തതോടെ റോഡിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന പൊടിപടലം സമീപവാസികൾക്ക് ഭീഷണിയാണ്. നിരത്തിയ മെറ്റലുകൾ ഇളകിയതോടെ കാൽനടയാത്ര പോലും ദുഷ്കരമായി. അപകടങ്ങളും പതിവായി. ആറ് മാസത്തിനിടെ റോഡപകടത്തില്‍ യുവാവി‍​െൻറ ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഡിലെ കുണ്ടും കുഴികളും മൂടിയില്ലാത്ത ഓടകളുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. മൂന്ന് കിലോമീറ്റർ ദൂരം 3.20 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം നടത്തുന്നത്. പണി പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വിവിധ സമരങ്ങൾ നടത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അടിയന്തരമായി പരിഹാരം ഉണ്ടാക്കാമെന്നാണ് പൊതുമരാമത്ത് അധികൃതരുടെ നിലപാട്. എന്നാൽ, ഉറപ്പ് ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി പുനരാരംഭിച്ചില്ല. നിർമാണ സാമഗ്രികളുടെ ലഭ്യതകുറവാണ് റോഡ് നിർമാണം തടസ്സപ്പെട്ടതെന്നും ടാറിങ്ങി​െൻറ ജോലികളാണ് ആരംഭിക്കാനുള്ളതെന്നുമാണ് അധികൃതരുടെ വിശദീകരണം. റോഡ് കൈയേറി നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മതില്‍ കെട്ടുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വീണ്ടും സമരത്തിനൊരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.