ഉത്തരവാദിത്ത ടൂറിസം മിഷൻ: പേര്​ രജിസ്​റ്റർ ചെയ്യാം

തിരുവനന്തപുരം: സംസ്‌ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിക്കുന്ന ഹ്യൂമൻ റിസോഴ്സ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള ജില്ലയിൽനിന്നുള്ളവർ ഉത്തരവാദിത്ത ടൂറിസം ജില്ല കോഒാഡിനേറ്ററുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ടൂറിസത്തിൽ ബിരുദമോ ബിരുദാന്തര ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരാണ് ബന്ധപ്പെടേണ്ടത്. റീജനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി; ബഹുനില മന്ദിരം എത്രയും വേഗം പൂർത്തിയാക്കണം-മന്ത്രി തിരുവനന്തപുരം: റീജനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയുടെ (കണ്ണാശുപത്രി) ഏഴുനില മന്ദിരം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി. പുതിയ കെട്ടിടം അടിയന്തരമായി പ്രവര്‍ത്തനസജ്ജമാക്കുന്നതി​െൻറ ഭാഗമായി വിവിധ വിഭാഗങ്ങളായ പി.ഡബ്ല്യു.ഡി സ്‌പെഷല്‍ ബിള്‍ഡിങ്സ്, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍, വാട്ടര്‍ അതോറിറ്റി, ഡോക്ടര്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കെട്ടിടത്തി​െൻറ പ്രവര്‍ത്തന പുരോഗതി മന്ത്രിയും സംഘവും നേരിൽകണ്ട് വിലയിരുത്തി. ഈ മന്ദിരം പ്രവര്‍ത്തനസജ്ജമാക്കുന്നതിന് തടസ്സമായ പ്രശ്‌നങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. മുമ്പ് കെട്ടിടം മാത്രമാണ് പൂര്‍ത്തീകരിച്ചിരുന്നത്. ഇലക്ട്രിക്കല്‍, പ്ലംബിങ്, സ്വീവേജ്, ജലവിതരണം, ഫര്‍ണിച്ചര്‍, എ.സി മുതലായവ പൂര്‍ത്തീകരിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സ്ഥലപരിമിതിയാല്‍ ഏറെ ബുദ്ധിമുട്ടുന്ന കണ്ണാശുപത്രിക്ക് ഈ പുതിയ കെട്ടിടം വലിയ അനുഗ്രഹമാകും. ഏഴുനിലകളുള്ള ഈ ബഹുനിലമന്ദിരം പ്രവര്‍ത്തനസജ്ജമാകുന്നതോടെ റഫറല്‍ ഒ.പിയും പ്രധാനപ്പെട്ട സ്‌പെഷാലിറ്റി ക്ലിനിക്കുകളും മാറ്റിസ്ഥാപിക്കും. ഒരു ആധുനിക തിയറ്റര്‍ കോംപ്ലക്‌സ്, ലാബ് സമുച്ചയം, ഡേകെയര്‍ വാര്‍ഡ് എന്നിവയും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ് യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.