വർക്കല നഗരസഭ ബജറ്റ് ചർച്ചക്കിടെ ബഹളം; ബജറ്റ് കോപ്പി കീറിയെറിഞ്ഞ് പ്രതിപക്ഷം

27 VKL 6 nagasabha budget bahalam@varkala വർക്കല നഗരസഭാ ബജറ്റ് ചർച്ചക്കിടെ ബഹളംെവച്ച പ്രതിപക്ഷ കൗൺസിലർമാർ വൈസ് ചെയർമാൻ അനിജോയുടെ മറുപടി പ്രസംഗം തടസ്സപ്പെടുത്തുന്നു വര്‍ക്കല: നഗരസഭ ബജറ്റ് ചര്‍ച്ചക്കിടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളവും വാക്കുതര്‍ക്കവും. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്ന സമയത്തെച്ചൊല്ലിയാണ് കൗൺസിലർമാർ തമ്മിലിടഞ്ഞത്. യു.ഡി.എഫ് കൗണ്‍സിലര്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞും പ്രസംഗം നടത്തുന്നതായി എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചതാണ് ബഹളത്തിന് കാരണമായത്. തൊട്ടുമുമ്പ് സംസാരിച്ച എല്‍.ഡി.എഫ് കൗണ്‍സിലര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചെന്ന് പറഞ്ഞ് യു.ഡി.എഫ് കൗണ്‍സിലര്‍മാരും എഴുന്നേറ്റു. ഡയസിന് സമീപം ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും ബഹളവുമായി. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണങ്ങള്‍ക്ക് പിന്നീട് സംസാരിച്ച എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മറുപടി പറഞ്ഞതോടെ വീണ്ടും ബഹളമായി. മറുപടി വൈസ് ചെയര്‍മാന്‍ പറഞ്ഞാല്‍ മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റ് ചര്‍ച്ചയെത്തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ എസ്. അനിജോ മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എത്തി ബജറ്റിനും ഭരണസമിതിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. ബഹളത്തെ വകവെക്കാതെ വൈസ് ചെയര്‍മാന്‍ മറുപടി പ്രസംഗം പൂര്‍ത്തിയാക്കി. ബജറ്റ് അംഗീകരിച്ചതായി ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ് പ്രഖ്യാപിച്ചതോടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ബജറ്റി​െൻറ കോപ്പി വലിച്ചുകീറിയാണ് പ്രതിപക്ഷ അംഗങ്ങള്‍ ഹാള്‍ വിട്ടത്. ബജറ്റില്‍ മത്സ്യ, ടൂറിസം മേഖലകളെ അവഗണിച്ചതായും പുതിയ പദ്ധതികളില്ലെന്നും വിമര്‍ശനമുയർന്നു. നഗരസഭയിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനും ലൈബ്രറി തുറക്കാനും നടപടിയുണ്ടാകുന്നില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പാപനാശത്ത് നഗരസഭ ഏറ്റെടുത്ത വസ്തുവില്‍ പാര്‍ക്കിങ്, ഓപണ്‍ എയര്‍ സ്റ്റേജ്, കുട്ടികളുടെ പാര്‍ക്ക്, കോഫി ഷോപ്പുകള്‍ എന്നിവ നിര്‍മിക്കാന്‍ ഡി.പി.ആര്‍ തയാറാക്കിയതായി ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസും വൈസ് ചെയര്‍മാന്‍ എസ്. അനിജോയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.