മാണിക്കൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്

വെഞ്ഞാറമൂട്: മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ 27.25 കോടി രൂപ വരവും 27.03 കോടി രൂപ ചെലവും 21.2 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുതിരകുളം ജയൻ അവരിപ്പിച്ചു. കാർഷിക മേഖല - 61.47 ലക്ഷം, മൃഗസംരക്ഷണം -53.26 ലക്ഷം, ലൈഫ് പദ്ധതി -രണ്ടു കോടി, ആരോഗ്യം -21.65 ലക്ഷം, പിരപ്പൻകോട് സോമശേഖരൻനായർ മെമ്മോറിയൽ ഗ്രന്ഥശാല നവീകരണം -10 ലക്ഷം, വിദ്യാഭ്യാസം -ഒരു കോടി, തെരുവു വിളക്ക് സ്ഥാപിക്കാനും സംരക്ഷിക്കാനും -40 ലക്ഷം, കുടിവെള്ളം -38.48 ലക്ഷം, കിണർ റീചാർജിങ് ഉൾെപ്പടെ ജല സംരക്ഷണ പ്രവൃത്തികൾ -നാല് കോടി, യുവജനക്ഷേമം -29.64 ലക്ഷം, കന്യാകുളങ്ങര മാർക്കറ്റ് നവീകരണം -10 ലക്ഷം എന്നിങ്ങനെയാണ് പ്രധാന പദ്ധതികൾക്ക് തുക വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് എസ്. സുജാത അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ച ബഹിഷ്കരിച്ചു വെഞ്ഞാറമൂട്: മാണിക്കൽ പ‍ഞ്ചായത്തിൽ ജനോപകാരപ്രദമായ കാര്യങ്ങൾ ഉൾക്കൊള്ളിക്കാതെ രാഷ്ട്രീയ ലക്ഷ്യം കണക്കാക്കി ബജറ്റ് തയാറാക്കിയെന്നും കഴിഞ്ഞ തവണ അവതിപ്പിച്ച അതേ ബജറ്റാണ് ഇത്തവണത്തേതെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് അംഗങ്ങൾ ചർച്ച ബഹിഷ്കരിച്ചു. കായിക രംഗത്തിന് പണം വകയിരുത്തുകയോ കുടിവെള്ളത്തിനു അർഹമായ തുക വകയിരുത്തുകയോ ചെയ്തിട്ടില്ലെന്നും അംഗങ്ങൾ പറയുന്നു. പുറത്തെത്തിയ അംഗങ്ങൾ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.