ബജറ്റ് നിഗൂഢതകൾ നിറഞ്ഞത്​ ^പ്രതിപക്ഷം

ബജറ്റ് നിഗൂഢതകൾ നിറഞ്ഞത് -പ്രതിപക്ഷം നെടുമങ്ങാട്: നഗരസഭ ബജറ്റ് നിഗൂഢതകൾ നിറഞ്ഞതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജില്ല വികസന സമിതിയുടെ അനുമതി ലഭിച്ച പദ്ധതികൾ മാത്രമേ ബജറ്റിൽ ഇടം നേടാവൂ എന്നിരിക്കെ ഡി.പി.സി തള്ളിക്കളഞ്ഞ മുഴുവൻ പദ്ധതികളെയും ബജറ്റി​െൻറ ഭാഗമാക്കി ജനങ്ങളെ അപഹാസ്യരാക്കുകയാണ്. ഭരണകക്ഷിയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും കൗൺസിലർമാരും ബജറ്റ്‌ അവതരണവേളയിൽ വിട്ടുനിന്നത് വിഭാഗീയതക്ക് തെളിവാണെന്നും പ്രതിപക്ഷാംഗങ്ങളായ ടി. അർജുനൻ, വട്ടപ്പാറ ചന്ദ്രൻ, കെ.ജെ. ബിനു എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. നിയമപരമല്ലാത്ത ബജറ്റിനെതിരെ ആർ.ജെ.ഡിക്കും വകുപ്പുതല സെക്രട്ടറിക്കും ഓംബുഡൻസ്മാനും പരാതി നൽകുമെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ബജറ്റ് അവതരണത്തിൽ ഭരണപക്ഷത്തെ പ്രമുഖർ വിട്ടുനിന്നു നെടുമങ്ങാട്: നഗരസഭയുടെ ബജറ്റ് അവതരണ വേളയിൽ സ്ഥിരംസമിതി അധ്യക്ഷരായ ആർ. മധു, ടി.ആർ. സുരേഷ്, കെ. ഗീതാകുമാരി എന്നിവർക്ക് പുറമേ, ഭരണകക്ഷിയിലെ പല കൗൺസിലർമാരും പങ്കെടുത്തില്ല. സാധാരണ വൈസ് ചെയർപേഴ്സൺ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഭരണപക്ഷ അംഗങ്ങൾ ബജറ്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പുതിയ പദ്ധതികൾ ഹർഷാരവത്തോടെയാണ് സ്വീകരിക്കുന്നത്. എന്നാൽ, ഇക്കുറി ഭരണപക്ഷം നിശ്ശബ്ദരായിട്ടാണ് ഇരുന്നത്. ഭരണ പക്ഷത്തെ വിഭാഗീയതയാണ് മറനീക്കി പുറത്തുവന്നതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്. കുറച്ചുദിവസം മുമ്പ് സ്ഥിരംസമിതി അധ്യക്ഷർ പദ്ധതി തുക വകമാറ്റിയതിൽ ചെയർമാനോട് പരസ്യമായി കൊമ്പുകോർത്തിരിന്നു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അംഗങ്ങൾ കർഷക സംഘത്തി​െൻറ മാർച്ചിൽ പങ്കെടുക്കാൻ പോയതാണെന്നും ചെയർമാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.