പോത്തൻകോട്​ ഗ്രാമപഞ്ചായത്ത്​ ബജറ്റ്​ പാർപ്പിട മേഖലക്ക്​ ഉൗന്നൽ

കഴക്കൂട്ടം: പാർപ്പിട മേഖലക്കും കാർഷികമേഖലക്കും ഉൗന്നൽനൽകി പോത്തൻകോട് ഗ്രാമപഞ്ചായത്ത് ബജറ്റ്. 31,10,60,496 രൂപ വരവും 30,47,00,200 രൂപ ചെലവും 63,60,296 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പാർപ്പിടമേഖലക്ക് 1,09,30,200 രൂപയും ശുചിത്വ മേഖലക്കും ജലസംരക്ഷണത്തിനുമായി 26,47,000 രൂപയും ഉൽപാദന മേഖലക്കായി 1,71,35,850 രൂപയും വകയിരുത്തി. പ്രസിഡൻറ് വേണുഗോപാലൻനായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ഷീന മധു ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് പ്രഹസനമാണെന്നും വഴിപാടിന് വേണ്ടിയാണ് നടത്തിയതെന്നും ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.