പഞ്ചായത്തിനും വകുപ്പുകൾക്കും ഒരുപണവും നഷ്​ടപ്പെടില്ല ^മന്ത്രി

പഞ്ചായത്തിനും വകുപ്പുകൾക്കും ഒരുപണവും നഷ്ടപ്പെടില്ല -മന്ത്രി തിരുവനന്തപുരം: പഞ്ചായത്തുകൾക്കും വകുപ്പുകൾക്കും ബില്ലുകൾ സമർപ്പിക്കാമെന്നും ഏപ്രിൽ പകുതിയോടെ ഇൗ പണമെല്ലാം ലഭ്യമാക്കുമെന്നും ആർക്കും ഒരു പണവും നഷ്ടപ്പെടില്ലെന്നും മന്ത്രി ടി.എം. തോമസ് െഎസക്. പഞ്ചായത്തുകൾക്ക് ട്രഷറിയിൽനിന്നും പണം നൽകുന്നില്ലെന്ന് കെ.സി. ജോസഫ് നിയമസഭയിൽ ചൂണ്ടിക്കാട്ടിയപ്പോൾ മറുപടി നൽകുകയായിരുന്നു മന്ത്രി. ധനവിനിയോഗത്തിലെ പ്രശ്നങ്ങളാണ് ഇതിനു പിന്നിൽ. വിഷുവിന് മുമ്പ് പെൻഷൻ വിതരണം, കെ.എസ്.ആർ.ടി.സി കൺസോർട്യം വായ്പ ലഭ്യമാക്കൽ ഉൾപ്പെടെ കാര്യങ്ങൾക്കായി ചില നിയന്ത്രണങ്ങൾ വേണ്ടിവരും. വലിയൊരു അഭ്യാസമാണിത്. എന്നുകരുതി പഞ്ചായത്തുകൾക്കും വകുപ്പുകൾക്കും ബുദ്ധിമുട്ടുണ്ടാകില്ല. ബില്ലുകൾ വാങ്ങിെവച്ച് പിന്നീട് പണം നൽകുന്നത് എല്ലാവർഷവും നടക്കുന്ന ക്രമീകരണങ്ങളാണ്. അവധി ദിവസങ്ങൾ കൂടി വന്നതിനാലാണ് ബിൽ നേരത്തേ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വകുപ്പുമേധാവികളും സാലറി ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഒാഫിസർമാരും ബുധനാഴ്ച വൈകീട്ട് അഞ്ചിനു മുമ്പുതന്നെ ബില്ലുകളും ചെലാനുകളും ചെക്കുകളും സമർപ്പിക്കണമെന്ന് ധനവകുപ്പ് നിർദേശിച്ചിരുന്നു. പെസഹ വ്യാഴം, ദുഃഖവെള്ളി എന്നീ ദിനങ്ങളായതിനാൽ 29, 30 തീയതികളിൽ അവധിയാണ്. 31ന് മാത്രമാണ് ട്രഷറി പ്രവർത്തിക്കുക. ആ സാഹചര്യങ്ങൾ പരിഗണിച്ചാണ് ധനവകുപ്പി​െൻറ നടപടി. ബില്ലുകൾ സമർപ്പിക്കാൻ അവസരം നൽകണമെന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആവശ്യം പരിഗണിക്കാമെന്നും മന്ത്രി മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.