മദ്യത്തി​െൻറ വില വർധിക്കില്ല ^മന്ത്രി

മദ്യത്തി​െൻറ വില വർധിക്കില്ല -മന്ത്രി തിരുവനന്തപുരം: സെസും സർചാർജും നികുതിയാക്കി മാറ്റിയതോടെ മദ്യത്തി​െൻറ വില വർധിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. എന്നാല്‍, ബിവറേജസ് കോര്‍പറേഷ​െൻറ ലാഭത്തില്‍ കുറവുവരും. സര്‍ചാര്‍ജ്, സാമൂഹിക സുരക്ഷ സെസ് എന്നിവയൊക്കെ എടുത്തുകളഞ്ഞാണ് നികുതി 200 ശതമാനമായി ഏകീകരിച്ചത്. വിദേശ നിർമിത വിദേശ മദ്യത്തിന് നികുതി കുറച്ചത് അവയുടെ മാർക്കറ്റ് വിലകൂടി കണക്കിലെടുത്താണെന്നും ധനബിൽ ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം വിദേശ നിര്‍മിത വിദേശമദ്യവും ബിവറേജസ് കോർപറേഷനിലൂടെ വിതരണം ചെയ്യും. വിദേശത്തുനിന്ന് എത്തുന്നവരിൽനിന്ന് മുന്തിയ ബ്രാൻഡ് വിദേശനിർമിത മദ്യം ഏകദേശം 4000 രൂപക്ക് കിട്ടുന്നുണ്ട്. ഇതേ മദ്യത്തിനുമേൽ സംസ്ഥാനം 200 ശതമാനം നികുതി ഏർപ്പെടുത്തിയാൽ 9000 രൂപക്കു വിൽക്കേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ ആ വിലയ്ക്ക് മദ്യം വാങ്ങാൻ ആളുമുണ്ടാകില്ല. ആ സാഹചര്യം പരിഗണിച്ചാണ് വിദേശനിർമിത വിദേശമദ്യത്തിന് നികുതി കുറച്ചത്. ഇതനുസരിച്ച് ഏകദേശം 4500 രൂപക്ക് ബിവറേജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകൾ വഴി മദ്യം വിൽക്കാൻ സാധിക്കും. കോർപറേഷൻ വഴി വിൽക്കുന്നതിനാൽ അതിൽ കൃത്രിമവും നടക്കില്ല. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ഇതേ മദ്യം ഇറക്കുമതി ചെയ്തു പെഗ് റേറ്റിൽ വിളമ്പാം. കുപ്പി അതേപടി വിൽക്കാൻ കഴിയില്ല. ഇൗ പുതിയ നികുതി നിരക്ക് എങ്ങനെ പ്രാവർത്തികമാകുന്നുവെന്നു പഠിച്ചശേഷം ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.