കേന്ദ്ര-^സംസ്ഥാന ജീവനക്കാർ ധർണ നടത്തി

കേന്ദ്ര--സംസ്ഥാന ജീവനക്കാർ ധർണ നടത്തി തിരുവനന്തപുരം: കേന്ദ്ര ഗവ. ജീവനക്കാരുടെ കോൺഫെഡറേഷനും സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും കോൺഫെഡറേഷനായ എഫ്.എസ്.ഇ.ടി.ഒയും സംയുക്തമായി സെക്രട്ടേറിയറ്റിനു മുന്നിൽ കൂട്ടധർണ നടത്തി. കേന്ദ്രസർക്കാർ പാസാക്കിയ പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സെക്രേട്ടറിയറ്റിനു മുന്നിൽ നടന്ന ധർണ എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ പങ്കാളിത്തപെൻഷൻ പദ്ധതിയിൽ നിർബന്ധപൂർവം ചേർക്കപ്പെട്ട് പെൻഷൻ വിഹിതം പിടിച്ചെടുത്തെങ്കിലും ജീവനക്കാർക്ക് പരിമിതമായ പെൻഷൻ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സർവിസ് മേഖലയിൽ കരാർ വത്കരണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയർത്തി ജീവനക്കാർ സമരമുഖത്ത് നിൽക്കുന്ന സമയത്തുതന്നെയാണ് രാജ്യത്തെ സ്ഥിരംതൊഴിലുകൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാർക്കും സർക്കാറിനും നഷ്ടം വരുത്തിവെക്കുന്ന പങ്കാളിത്തപെൻഷനെതിരെ ദീർഘകാലമായി സംഘടനകൾ സമരത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ധർണയിൽ വിവിധ സർവിസ് സംഘടനാ നേതാക്കളായ എസ്. അശോക് കുമാർ, ടി.എസ്. രഘുലാൽ, കെ.ജെ. ഹരികുമാർ, എം.എസ്. ശ്രീവത്സൻ, ആർ. കൃഷ്ണകുമാർ, എം.എസ്. ബിജുക്കുട്ടൻ, എം.പി. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.