കുട്ടനാട് പാക്കേജി​െൻറ രണ്ടാംഘട്ടം: റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു ^മന്ത്രി

കുട്ടനാട് പാക്കേജി​െൻറ രണ്ടാംഘട്ടം: റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു -മന്ത്രി തിരുവനന്തപുരം: കുട്ടനാട് പാക്കേജി​െൻറ രണ്ടാംഘട്ടത്തിനു വേണ്ടി തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാര്‍ നിയമസഭയില്‍ അറിയിച്ചു. ഇൻറര്‍നാഷനല്‍ റിസർച് ആൻഡ് ട്രെയിനിങ് സ​െൻറർ ഫോര്‍ ബിലോ സീ ലെവല്‍ ഫാര്‍മിങ് ഡയറക്ടര്‍ കെ.ജി പത്മകുമാര്‍ തയാറാക്കിയ റിപ്പോർട്ടാണ് കേന്ദ്രകൃഷി മന്ത്രിക്ക് നൽകിയത്. ഇതനുസരിച്ച് 97.24 കോടിയുടെ പദ്ധതിക്കാണ് അനുമതി തേടിയത്. കുട്ടനാട്ടി​െൻറ പാരിസ്ഥിതികാവസ്ഥ തിരിച്ചുകൊണ്ടുവരുന്നതിനും മാലിന്യ നിർമാർജനത്തിനും ഇതില്‍ ഊന്നല്‍ നല്‍കും. രണ്ടാംഘട്ടത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സാങ്കേതിക കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമിതി ഉടൻ വിളിച്ചുചേര്‍ക്കുമെന്നും യു. പ്രതിഭാ ഹരിയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി. അമിത രാസവള ഉപയോഗത്തില്‍നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നതിന് നല്ല കൃഷിരീതി നടപ്പാക്കും. കുട്ടനാട്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കമ്യൂണിറ്റി റേഡിയോ സര്‍വിസ് ആരംഭിക്കാനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്മൃതിവനം പദ്ധതിക്കായി വിട്ടുകൊടുത്ത സ്ഥലം തിരിച്ചെടുത്ത് സ​െൻറർ ഫോര്‍ ബിലോ സീ ലെവല്‍ ഫാര്‍മിങ്ങി​െൻറ നേതൃത്വത്തിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കും. കുട്ടനാട്ടിലെ ജലാശയങ്ങളിലെ പോളയും മറ്റും മാറ്റുന്നതിനുള്ള അവലോകനം തുടങ്ങിയതായും മന്ത്രി അറിയിച്ചു. .................................................................................................................................. കൊച്ചിയുടെ സ്മാര്‍ട്ട് സിറ്റി പദവി; പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും തിരുവനന്തപുരം: കൊച്ചിക്ക് സ്മാര്‍ട്ട് സിറ്റി പദവി നേടിയെടുക്കുന്നതിന് സ്മാർട്ട് സിറ്റി മിഷ​െൻറയും കോർപറേഷ​െൻറയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ചു. അതി​െൻറ ഭാഗമായി മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, നഗരപ്രദേശം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക നഗരാസൂത്രണ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഹൈബി ഈഡ​െൻറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി. പദ്ധതിക്ക് കേന്ദ്ര--സംസ്ഥാന വിഹിതമായി 396 കോടി അനുവദിച്ചിട്ടുണ്ട്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചി മെട്രോ റെയില്‍ കോർപറേഷനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വാട്ടര്‍ മെട്രോ ഉള്‍പ്പെടെ പ്രധാനപ്പെട്ട മൂന്നു പദ്ധതികള്‍ ഇതി​െൻറ ഭാഗമായി നടപ്പാക്കും. 331 കോടിയുടെ പദ്ധതികള്‍ക്കുള്ള ടെന്‍ഡർ സജ്ജമായിട്ടുണ്ട്. 151 കോടിയുടെ പദ്ധതികള്‍ ഈ മാസം 31നകം ടെന്‍ഡര്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതി രൂപവത്കരിച്ചിട്ടുണ്ട്. കാല്‍നട യാത്രക്കാര്‍ക്കായി ആകാശ നടപ്പാതയും കൊച്ചി മെട്രോക്ക് മഹാരാജാസ് കോളജില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്തിനു പകരം ഹോക്കി കളിസ്ഥലം നൽകുന്നതും സർക്കാർ പരിഗണിക്കുെമന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.