പേപ്പട്ടി ആക്രമണം തുടർക്കഥ: പതിനഞ്ചോളം പേർക്ക്​ കടിയേറ്റു

പത്തനാപുരം: പേപ്പട്ടിയാക്രമണത്തിൽ പരിക്കേറ്റ ഇതര സംസ്ഥാനതൊഴിലാളി അടക്കം പതിനഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചള്ളൂര്‍, പിടവൂര്‍, കുണ്ടയം മേഖലകളില്‍ ഉള്ളവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ച 5.30 ഓടെയായിരുന്നു സംഭവം. ചരുവിള വീട്ടില്‍ ഇക്ബാല്‍, പെരിങ്ങവിളവീട്ടില്‍ ഗോപാലകൃഷ്ണപിള്ള, ദീപുഭവനില്‍ രേവതി, കുറവപ്പാറ തെക്കേതില്‍ രാജേന്ദ്രപിള്ള, രഞ്ജിത്ത് ഭവനില്‍ ഹരി, കുഴിവേലില്‍ വടക്കേതില്‍ മാധവന്‍, ചരുവിള വീട്ടില്‍ ശാരദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിടവൂര്‍ തെരിയൻ തോപ്പിൽ കുഞ്ഞുമോ​െൻറ ഉടമസ്ഥതയിലുള്ള പശുവിനും കടിയേറ്റു. മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഉദ്യോഗസ്ഥരെത്തി പശുവിനെ പരിശോധിച്ചു. മഞ്ചള്ളൂരിൽനിന്നും പിടവൂരിലേക്ക് പോകും വഴി പിടവൂർ പാലത്തിൽ െവച്ചാണ് ഇതരസംസ്ഥാതൊഴിലാളിക്ക് കടിയേറ്റത്. ഗുരുതര പരിക്കേറ്റ രാജേന്ദ്രപിള്ള, ഹരി, മാധവന്‍, ശാരദ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേപ്പട്ടിയെ കണ്ട് ഓടുന്നതിനിടെ വീണ ഹരിയുടെ മൂക്ക് കടിച്ചെടുത്തു. ചരുവിള വീട്ടില്‍ ശാരദക്കും വീണ് തലക്ക് പരിക്കേറ്റു. പുലർച്ച നടക്കാനിറങ്ങിയവരും പള്ളിയിൽ പോയവരും പട്ടാഴി ക്ഷേത്രത്തിൽ പോയവരുമാണ് ആക്രമണത്തിനിരയായത്. പിടവൂർ പ്ലാക്കാട് ജങ്ഷനിൽ െവച്ച് നാട്ടുകാർതന്നെ പേപ്പട്ടിയെ പിടികൂടി. കിഴക്കൻ മേഖലയിൽ പേപ്പട്ടി ആക്രമണം തുടർക്കഥയാണെന്ന് നാട്ടുകാർ പറയുന്നു. പേപ്പട്ടി ശല്യത്തിന് അടിയന്തര നടപടി ഉണ്ടാകണം -വെൽഫെയര്‍ പാര്‍ട്ടി പത്തനാപുരം: വർധിച്ചു വരുന്ന പേപ്പട്ടി ശല്യത്തിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് വെൽഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. കിഴക്കന്‍ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പേപ്പട്ടി ആക്രമണങ്ങളില്‍ ജനം ഭീതിയിലാണ്‌. തെരുവുനായ്ക്കളില്‍നിന്നാണ് പേവിഷബാധ ഏല്‍ക്കുന്നത്. പേവിഷബാധക്കാവശ്യമായ മരുന്നുകള്‍ കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ നിയന്ത്രിക്കാനാവശ്യമായ പദ്ധതി ഫലപ്രദമായി വിനിയോഗിക്കാന്‍ പഞ്ചായത്ത് തയാറാകണമെന്നും ജനജീവിതം സുരക്ഷിതമാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് ഇബ്നുമിര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.