എൽഎൽ.എം സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: മാർ ഗ്രിഗോറിയസ് ലോ കോളജിൽ എൽ.എൽ.എം കോൺസ്റ്റിറ്റ്യൂഷനൽ ലോ കോഴ്സിലേക്കുള്ള അലോട്ട്മ​െൻറിന് ശേഷം ഒഴിവുള്ള രണ്ട് ഗവൺമ​െൻറ് മെറിറ്റ് സീറ്റിലേക്ക് 28ന് രാവിലെ പത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. 2017ലെ അഡ്മിഷനു വേണ്ടി പ്രവേശന പരീക്ഷ കമീഷൻ തയാറാക്കിയ റാങ്ക് ലിസ്റ്റി​െൻറ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടത്തുന്നത്. യോഗ്യരായ വിദ്യാർഥികൾ പ്രോസ്പെക്ടസിൽ കൊടുത്തിരിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം അന്നേ ദിവസം രാവിലെ പത്തിന് കോളജിൽ ഹാജരാകണം. 11ന് ശേഷം എത്തുന്ന വിദ്യാർഥികളെ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവർ അന്നേ ദിവസം തന്നെ ഫീസടച്ച് അഡ്മിഷൻ നേടേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.