സബ് കലക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ ഡി.വൈ.എഫ്.ഐ മാർച്ച്​

തിരുവനന്തപുരം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സബ് കലക്ടറുടെ നേതൃത്വത്തിൽ നടന്ന എല്ലാ ഭൂമി കൈമാറ്റങ്ങളും അന്വേഷിക്കണമെന്നും ഇവ റദ്ദുചെയ്ത് സബ് കലക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണാസമരം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ പി. ബിജു, ജില്ല സെക്രട്ടറി ഐ. സാജു എന്നിവർ അഭിവാദ്യം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബി. ഷാജു അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി വി. വിനീത്, ജില്ല വൈസ് പ്രസിഡൻറുമാരായ എം. ലാലു, കെ.പി. പ്രമോഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.