'മത പ്രബോധകര്‍ക്കെതിരായ നടപടി ശരീഅത്ത് വിരോധം നിമിത്തം ^കേരള ഖത്തീബ്സ് ആൻഡ്​ ഖാദി ഫോറം

'മത പ്രബോധകര്‍ക്കെതിരായ നടപടി ശരീഅത്ത് വിരോധം നിമിത്തം -കേരള ഖത്തീബ്സ് ആൻഡ് ഖാദി ഫോറം തിരുവനന്തപുരം. ഫാറൂഖ് െട്രനിംഗ് കോളജ് അധ്യാപക​െൻറ പരാമര്‍ശങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടി ചില ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അന്ധമായ ശരീഅത്ത് വിരോധത്തി‍​െൻറ ബഹിര്‍സ്ഫുരണമാണെന്ന് കേരള ഖത്തീബ്സ് ആൻഡ് ഖാദി ഫോറം പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ഫോറം പ്രസിഡൻറ് പാനിപ്ര ഇബ്രാഹീം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി ഉദ്ഘാടനം ചെയ്തു. വി.എം. ഫത്തഹുദ്ദീന്‍ റഷാദി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, പൂക്കോയ തങ്ങള്‍ ബാഖവി, മൗലവി എം. അന്‍വര്‍ ബാഖവി, മൗലവി നവാസ് മന്നാനി പനവൂര്‍, കടുവയില്‍ ഷാജഹാന്‍ മൗലവി, പി.എം അബ്ദുല്‍ ജലീല്‍ മൗലവി, കെ.എ. ഷഫീഖ് മൗലവി അല്‍ഖാസിമി, ഹാഫിസ് സുലൈമാന്‍ മൗലവി, റഫീഖ് അഹമ്മദ് അല്‍ കാശിഫി, എ. നിസാര്‍ മൗലവി അല്‍ഖാസിമി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.