വിതുര ജഴ്സി ഫാമിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

വിതുര: ജില്ല പഞ്ചായത്ത് വിതുര ജഴ്സി ഫാമിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷതവഹിച്ചു. ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സി​െൻറ ഉദ്ഘാടനവും ക്ഷീരസംഘങ്ങൾക്കുള്ള റിവോൾവിങ് ഫണ്ട് വിതരണവും കെ.എസ്‌. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. മൃഗസംരക്ഷണ ഡയറക്ടർ എൻ.എൻ. ശശിയും ക്ഷീരവികസന ഡയറക്ടർ എബ്രഹാം ടി. ജോസഫും മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് 3.35 കോടി രൂപയുടെ പദ്ധതികളാണ് ജഴ്സി ഫാമിൽ നടപ്പാക്കിയത്. മൃഗസംരക്ഷണവകുപ്പി​െൻറ സഹായത്തോടെ 1.93 കോടിയുടെ പദ്ധതിയും നടപ്പാക്കുന്നു. കർഷകർക്ക് പാലിന് സബ്സിഡി നൽകാൻ മൂന്നു കോടിയാണ് ചെലവിടുന്നത്. ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായാണ് സബ്സിഡി നൽകുന്നത്. കിടാരി വളർത്തൽ, കർഷകർക്ക് കാളക്കുട്ടികളും പോത്തുകളും വിതരണം ചെയ്യൽ എന്നീ പദ്ധതികൾക്കും തുടക്കമായി. ജില്ല പഞ്ചായത്ത് അംഗങ്ങളായ വി. രഞ്ജിത്ത്, എസ്.കെ. പ്രീജ, വി. വിജു മോഹൻ, ആനാട് ജയൻ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി, എസ്. ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. വിജയകുമാരി, പി. ശുഭ, കെ. വിനീഷ് കുമാർ, എം.എസ്. റഷീദ്, എസ്.എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ് നന്ദിയും പറഞ്ഞു. ചിത്രം - ജില്ല പഞ്ചായത്ത് വിതുര ജഴ്സി ഫാമിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.