ഏഴു മണിക്കൂർ പമ്പ്​ സമരം: ജനം വലഞ്ഞു, സിവിൽ സപ്ലൈസ്​ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ടനിര

തിരുവനന്തപുരം: പെട്രോൾ പമ്പുകളിൽ അടിക്കടിയുണ്ടാകുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പമ്പുടമകൾ നടത്തിയ ഏഴു മണിക്കൂർ സമരം പൂർണം. നഗരത്തിൽ മിക്ക പമ്പുകളും രാവിലെ മുതൽ അടഞ്ഞു കിടന്നതോടെ വാഹനയാത്രികൾ വലഞ്ഞു. സിവിൽ സപ്ലൈസ് പമ്പുകളിലാകെട്ട ഇന്ധനം നിറയ്ക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയിൽ ആകെയുള്ള 145 പമ്പുകളിൽ 90ൽ അധികവും അടഞ്ഞുകിടന്നു. സ്റ്റാച്യൂവിലെ സിവിൽസപ്ലൈസ് പമ്പിൽ രാവിലെ മുതൽതന്നെ വാഹനങ്ങളുടെ കൂറ്റൻ നിരയായിരുന്നു. റോഡ് വെര വരി നീണ്ടതോടെ തിരക്ക് പരിഹരിക്കാൻ പൊലീസുമെത്തി. മുൻകൂട്ടി അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതു ശ്രദ്ധിക്കാതെ ഇറങ്ങിയവരാണ് ശരിക്കും കുടുങ്ങിയത്. പതിവായി എണ്ണയടിക്കുന്ന പമ്പുകളിലെല്ലാം അലഞ്ഞെങ്കിലും വെള്ളയമ്പലത്തെയോ സ്റ്റാച്യൂവിലേയോ സിവിൽ സപ്ലൈസ് പമ്പുകളിലെ നീണ്ട നിരയിൽ ഇടം പിടിക്കുകയേ ഇവർക്ക് നിവർത്തിയുണ്ടായിരുന്നുള്ളൂ. ഇവിടങ്ങളിലാകെട്ട ഏറെനേരം കാത്തുനിൽക്കേണ്ടിയും വന്നു. പണിമുടക്ക് വിവരം അറിയാതെ ഞായറാഴ്ച കറങ്ങാനിറങ്ങിയവരും കുടുങ്ങിയവരിൽ പെടും. രാവിലെ പത്തോടെ സിവിൽ സപ്ലൈസ് പമ്പുകളിൽ തിരക്ക് രൂക്ഷമായി. ഇതോടെ ഇരുചക്രവാഹനങ്ങൾക്കും മറ്റു വാഹനങ്ങൾക്കുമായി പ്രത്യേകം നിരകളും രൂപപ്പെട്ടു. വാഹനങ്ങളുമായി നിര നിന്ന് മടുത്തവർ കുപ്പിയുമാെയത്തി വരി നിൽക്കാതെ എണ്ണ വാങ്ങിപ്പോകുന്നതും കാണാമായിരുന്നു. ഇത്തരക്കാരുടെ എണ്ണം വർധിച്ചതോടെ മറ്റുള്ളവർ പ്രശ്നമുണ്ടാക്കി. അതോടെ ഇൗ രീതിയും നിർത്തി. നിര റോഡിലേക്ക് നീങ്ങിയത് സ്റ്റാച്യൂവിൽ ഗതാഗതക്കുരുക്കിനും ഇടയാക്കി. ഒാേട്ടാകളെയും പണിമുടക്ക് ബാധിച്ചു. സിവിൽ സപ്ലൈസ് പമ്പിൽ കാത്ത് നിന്നിട്ടും ഇന്ധനം കിട്ടാൻ വൈകിയതോടെ പല ഒാേട്ടാകളും ടാക്സികളും ഒാട്ടം നിർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.