ക്ഷേമ പെൻഷൻ വിതരണം ഏപ്രിൽ ആദ്യവാരത്തിൽതന്നെ ^​െഎസക്​

ക്ഷേമ പെൻഷൻ വിതരണം ഏപ്രിൽ ആദ്യവാരത്തിൽതന്നെ -െഎസക് തിരുവനന്തപുരം: നാലുമാസത്തെ സാമൂഹികക്ഷേമ പെൻഷൻ കുടിശ്ശിക ഏപ്രിൽ ആദ്യവാരത്തിൽതന്നെ കൊടുത്തുതീർക്കുമെന്ന് മന്ത്രി തോമസ് െഎസക്. ഇതിനുപുറമെ കർഷക പെൻഷൻ വിതരണത്തിനുള്ള ഉത്തരവ് ഇതിനകം ഇറങ്ങിയിട്ടുണ്ട്. 58 ലക്ഷം പേരാണ് ക്ഷേമപെൻഷൻ ഗുണഭോക്താക്കളായുള്ളത്. ഇതിൽ ഇരട്ടിപ്പും അനർഹരുമുണ്ടെന്ന ആക്ഷേപത്തി​െൻറ പശ്ചാത്തലത്തിലാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ പഠനം നടത്താൻ ചുമതലപ്പെടുത്തിയത്. കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ വിരമിച്ചവരുടെ ആനുകൂല്യ ഇനത്തിൽ 250 കോടിയുടെ ബാധ്യതയുണ്ട്. ഭൂനികുതി വർധനവിലൂടെ ഇൗ വർഷം ലഭിക്കുന്ന തുക കുടിശ്ശിക തീർപ്പാക്കുന്നതിന് വിനിയോഗിക്കും. എൽ.െഎ.സി ഏജൻറുമാർക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കും. മലയോര-തീരദേശ ഹൈവേകൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും. തീരേദശ ഹൈവേ 12.5 മീറ്റർ വീതിയിലാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, പലയിടങ്ങളിലും ആറ് മീറ്റർ മാത്രമാണ് വീതി. നിർദിഷ്ട പദ്ധതിമേഖലയിൽ നാലിൽ ഒന്ന് സ്ഥലത്ത് മാത്രമാണ് 12 മീറ്റർ വീതിയുള്ളത്. ഇൗ സ്ഥലങ്ങളിൽ ആദ്യഘട്ടം പൂർത്തിയാക്കും. എട്ടുമീറ്റർവരെ വീതി ലഭ്യമായ സ്ഥലങ്ങൾ രണ്ടാമത്തെ ഘട്ടത്തിൽ പരിഗണിക്കും. പാതനിർമാണത്തി​െൻറ പേരിൽ ആരെയും കുടിയിറക്കില്ല. -മറുപടിയിൽ െഎസക് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.