ഗതാഗതക്രമീകരണം

തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് 28ന് രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ കഴക്കൂട്ടം-േകാവളം ബൈപാസ് റോഡിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. കിഴേക്കകോട്ട, തമ്പാനൂർ ഭാഗങ്ങളിൽനിന്ന് വന്ന് ഇൗ ഭാഗങ്ങളിലേക്ക് സർവിസ് നടത്തേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ ചാക്ക ഭാഗത്ത് തിരക്ക് അനുഭവപ്പെടുന്ന സമയം മുതൽ പേട്ട പൊലീസ് സ്റ്റേഷൻ-കണ്ണമ്മൂല -കുമാരപുരം-പൂന്തി റോഡ് കിംസ്-വെൺപാലവട്ടം-േവൾഡ് മാർക്കറ്റ് ജങ്ഷനിൽ വന്ന് കരിക്കകം ക്ഷേത്രത്തി​െൻറ മുൻവശത്തുകൂടി ചാക്ക ബൈപാസ് ജങ്ഷൻ വഴി കിഴക്കേകോട്ട, തമ്പാനൂർ ഭാഗത്തേക്ക് േപാകണം. ഇൗ സമയം ചാക്ക ജങ്ഷനിൽനിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് വാഹനങ്ങളെ അനുവദിക്കില്ല. ഇൗ വാഹനങ്ങൾ ഇൗഞ്ചയ്ക്കൽ കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ, ശംഖുംമുഖം, വെട്ടുകാട് വഴിയോ ഒാൾസെയിൻസ് വേളി തുമ്പ വഴിയോ പേട്ട, കുമാരപുരം, മെഡിക്കൽ കോളജ്, ശ്രീകാര്യം വഴിയോ, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, ആശാൻ സ്ക്വയർ, പാളയം, പട്ടം, ഉള്ളൂർ, ശ്രീകാര്യം വഴിയോ കഴക്കൂട്ടം ഭാഗത്തേക്ക് പോകണം. പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങൾക്ക് പോകുന്നതിനായുള്ള കെ.എസ്.ആർ.ടി.സി ബസുകൾ നേരത്തേതന്നെ ആനയറ കെ.എസ്.ആർ.ടി.സി ഗാരേജ് മുതൽ ടോൾ ഗേറ്റ് ഭാഗങ്ങളിലേക്കോ വെൺപാലവട്ടം കഴക്കൂട്ടം റോഡി​െൻറ പടിഞ്ഞാറ് വശത്ത് മാർഗതടസ്സം കൂടാതെ ഒതുക്കിനിർത്തി കഴക്കൂട്ടം, ആറ്റിങ്ങൽ ഭാഗത്തേക്ക് പോകണം. പൊങ്കാല കഴിഞ്ഞ് കിഴക്കേകോട്ട, തമ്പാനൂർ, കോവളം ഭാഗത്തേക്ക് പോകുന്നതിനായുള്ള കെ.എസ്.ആർ.ടി.സി ബസുകൾ നേരത്തേതന്നെ ലോർഡ്സ് ബൈപാസ് ജങ്ഷനിലെ റോഡിൽ എത്തി പാർക്ക് ചെയ്ത് ആളെ എടുത്തു ചാക്ക ഭാഗത്തേക്ക് പോകണം. ഇൗ സമയം മുക്കോലയ്ക്കൽ ഭാഗത്തുനിന്ന് ചാക്ക ഭാഗത്തേക്ക് മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ നിയന്ത്രണം ഉണ്ടായിരിക്കും. എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ മുക്കോലയ്ക്കലിൽനിന്ന് തുമ്പ പൊലീസ് സ്റ്റേഷന് മുൻവശം വഴി േവളി, മാധവപുരം, ഒാൾസെയിൻസ് വഴി പോകേണ്ടതാണ്. മറ്റ് വാഹനങ്ങൾ കഴക്കൂട്ടത്തുനിന്ന് ശ്രീകാര്യം വഴിയോ മുക്കോലയ്ക്കലിൽനിന്ന് കുളത്തൂർ, ചാവടിമുക്ക്, ശ്രീകാര്യം വഴി പോകാവുന്നതാണ്. കോവളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഴക്കൂട്ടത്തുനിന്ന് ബീച്ച് റോഡ് വഴി ഒാൾസെയിൻസ്, ശംഖുംമുഖം, വലിയതുറ, പൂന്തുറ വഴി പോകണം. കോവളം ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ലം, മണക്കാട്, കിഴക്കേകോട്ട, പാളയം, പട്ടം, ഉള്ളൂർ, ശ്രീകാര്യം വഴിയോ പൂന്തുറ, വലിയതുറ, ശംഖുംമുഖം, വെട്ടുകാട്, ഒാൾസെയിൻസ്, വേളി, തുമ്പ, കഴക്കൂട്ടം വഴിയോ തുമ്പ, പുത്തൻതോപ്പ്, പുതുക്കുറിച്ചി, അഴൂർ, ചിറയിൻകീഴ് വഴിയോ പോകണം. കഴക്കൂട്ടം ഭാഗത്തനിന്ന് തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കഴക്കൂട്ടം-ശ്രീകാര്യം-ഉള്ളൂർ വഴി പോകണം. ചാക്ക, ഭാഗത്തുനിന്നും കരിക്കകം ക്ഷേത്ര ഭാഗത്തേക്കും വേൾഡ് മാർക്കറ്റ് ജങ്ഷനടുത്തുള്ള വാഴവിള പാലത്തിൽനിന്ന് ക്ഷേത്രത്തിലേക്കും ശ്രീരാഗം ലൈൻ, പമ്പ് ഹൗസ്, ഗണപതി കോവിൽ ഭാഗങ്ങളിൽനിന്ന് ക്ഷേത്ര ഭാഗത്തേക്ക് പൊങ്കാലയിടുന്ന ഭക്തജനങ്ങളെ മാത്രമേ അനുവദിക്കൂ. വാഹനങ്ങൾ ഇൗ പോയൻറിൽനിന്ന് ക്ഷേത്രത്തിലേക്ക് കടത്തിവിടുന്നതല്ല. പൊങ്കാലയിടാനായി വരുന്ന ഭക്തജനങ്ങൾ വെൺപാലവട്ടം ജങ്ഷൻ മുതൽ ചാക്കവരെ ഇരുവശത്തുമുള്ള സർവിസ് റോഡ് ഒഴിവാക്കി പൊങ്കാലയിേടണ്ടതാണ്. 12 ആൾക്കാരെ കുത്തിനിറച്ചോ അപകടകരമായരീതിയിലോ വാഹനം ഒാടിക്കുവാൻ ഒരു കാരണവശാലും അനുവദിക്കില്ല. വാഹനം പാർക്ക് ചെയ്യുന്ന അവസരത്തിൽ ഡ്രൈവറോ സഹായിയോ വണ്ടിയിൽ ഉണ്ടായിരിക്കേണ്ടതും അല്ലാത്തപക്ഷം ഡ്രൈവറുടെ ഫോൺ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുമാണ്. തിരുവനന്തപുരം സിറ്റി പൊലീസി​െൻറ മേൽപറഞ്ഞ ഗതാഗതക്രമീകരണങ്ങേളാട് പൊതുജനങ്ങൾ സഹകരിക്കേണ്ടതും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 0471 2558731, 0471 2558732 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.