കോടതി കെട്ടിടങ്ങൾ തുറന്നു

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ നാഗർകോവിൽ, പത്മനാഭപുരം, ഇരണിയൽ എന്നീ കോടതികളിൽ പുതുതായി പണിത അഞ്ച് കെട്ടിടങ്ങൾ മദ്രാസ് ഹൈകോടതി ചീഫ് ജസ്ററിസ് ഇന്ദിരാ ബാനർജി കോടതി ആവശ്യങ്ങൾക്കായി തുറന്നു കൊടുത്തു. നാഗർകോവിൽ ജില്ല കോടതിയിൽ നടന്ന ചടങ്ങിൽ നീതിതേടി എത്തുന്നവർക്ക്്്്്്്്്്് വേഗത്തിൽ നീതി ലഭ്യമാക്കാൻ അഭിഭാഷകരും ജസ്റ്റിസുമാരും തയാറാകണം. ലീഗൽ എയിഡ് കേന്ദ്രത്തിൽ കൂടി എത്തുന്നവർക്ക്്്്്്് വേണ്ട സഹായം ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും അവർ പറഞ്ഞു. നാഗർകോവിലിൽ കുടുംബകോടതി, വനിതകോടതി എന്നിവയും പത്മനാഭപുരത്ത്്് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതി നമ്പർ രണ്ടും ഇരണിയലിൽ കുടുംബകോടതിയും ക്വാർട്ടേഴ്സ് സമുച്ചയവുമാണ് പുതുതായി പണിത കെട്ടിടങ്ങൾ. കോടതികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ ഒരിക്കലും മടികാണിക്കില്ലെന്ന്്്്്്്്്് സംസ്ഥാന നിയമമന്ത്രി സി.വി. ഷൺമുഖം പറഞ്ഞു. ചടങ്ങിൽ മദ്രാസ് ഹൈകോടതി ജസ്റ്റിസുമാരായ ഡോ.എസ്. വിമല, ജെ. നിഷബാനു, എൻ. ശേഷസായി, എ.ഡി. ജഗദീഷ്ചന്ദ്ര, ജില്ല ജഡ്ജ്്്്്്്്്്് എസ്. കറുപ്പയ്യ, ചീഫ് ജുഷീഷ്യൽ മജിസ്േട്രറ്റ്്്്്്്്്്് എസ്. മുരുകാനന്തം, അഡീഷണൽ കലക്ടർ രാഹുൽനാഥ്്്, ബാർ അസോ. പ്രസിഡൻറ് ആർ. മഹേഷ് സെക്രട്ടറി മരിയ സ്റ്റീഫൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.