ജയിലിൽ സാക്ഷരതാ മിഷൻ 10ാംതരം, ഹയർ സെക്കൻഡറി പഠനകേന്ദ്രങ്ങൾ

പൂജപ്പുര: സെൻട്രൽ ജയിലിൽ ഇനി മുതൽ സാക്ഷരതാ മിഷൻ 10ാംതരം, ഹയർ സെക്കൻഡറി പഠനകേന്ദ്രങ്ങൾ ആരംഭിച്ച് തടവുകാരുടെ ജീവിത ഔന്നത്യത്തിന് പുതിയ അധ്യായം കുറിക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യ സംരംഭത്തിനാണ് സാക്ഷരതാ മിഷൻ ഇതോടനുബന്ധിച്ച് തുടക്കം കുറിക്കുന്നത്. പൂജപ്പുര ജയിലിൽ പഠനത്തിനായി 29 പേരാണ് ആദ്യ ബാച്ചിലുള്ളത്. ഇത് മറ്റ് ജയിലുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.