കെ.എസ്.ആർ.ടി.സി കാപ്പിൽ സ്​റ്റേ ബസി​െൻറ ചില്ല് സാമൂഹികവിരുദ്ധർ തകർത്തു

വർക്കല: കെ.എസ്.ആർ.ടി.സിയുടെ കാപ്പിൽ സ്റ്റേ ബസിന് നേർക്ക് വീണ്ടും സാമൂഹികവിരുദ്ധരുടെ ആക്രമണം. ആക്രമണത്തിൽ ബസി​െൻറ മുൻവശത്തെ ചില്ല് എറിഞ്ഞുതകർത്തു. ഞായറാഴ്ച രാത്രിയിലാണ് കാപ്പിൽ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്ത ബസിന് നേർക്ക് സാമൂഹികവിരുദ്ധർ കല്ലെറിഞ്ഞത്. മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ഇതിന് മുമ്പും രണ്ടുതവണ സ്റ്റേ ബസിന് നേർക്ക് ആക്രമണമുണ്ടായിട്ടുണ്ട്. ചില്ലുകൾ എറിഞ്ഞുതകർക്കുകയും സൈഡ് ചില്ലും ഹോണും മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും പുലർച്ചെ 5.30ന് സർവിസ് ആരംഭിക്കുന്ന ബസ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോയി രാത്രി 10.30നാണ് കാപ്പിൽ മടങ്ങിയെത്തുന്നത്. പുലർച്ചെയുള്ള യാത്രക്കാർക്കും പ്രത്യേകിച്ച് മെഡിക്കൽ കോളജിലേക്ക് പോകുന്ന രോഗികൾക്കും ഏറെ ആശ്വാസമാണ് ഈ സർവിസ്. സാധാരണ രാത്രി എട്ടിന് ശേഷം ഇടവ, കാപ്പിൽ ഭാഗത്തേക്ക് സർവിസ് ബസുകളില്ല. അതിനാൽ രാത്രി വൈകി ട്രെയിനിലെത്തുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്കും ആശ്രയമാണ് ഈ സ്റ്റേ ബസ്. ഇതിന് മുമ്പ് ആക്രമണങ്ങൾ നടന്നപ്പോഴെല്ലാം കെ.എസ്.ആർ.ടി.സി അധികൃതർ ബസി​െൻറ സർവിസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, പ്രദേശവാസികളുടെ കടുത്ത സമ്മർദത്തിന് വഴങ്ങിയാണ് നിർത്തലാക്കിയ സർവിസ് പുനരാരംഭിച്ചത്. അപ്പോഴാണ് വീണ്ടും മുൻവശത്തെ ചില്ല് എറിഞ്ഞുതകർക്കപ്പെട്ടത്. അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. File bame 26 VKL 4 ksrtc yude glass thakarthu@varkala കെ.എസ്.ആർ.ടി.സിയുടെ കാപ്പിൽ സ്റ്റേ ബസി​െൻറ മുൻവശത്തെ ചില്ല് സാമൂഹികവിരുദ്ധർ എറിഞ്ഞുതകർത്ത നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.